വ്യക്തിഗത സുരക്ഷയും ഉറവിട നശീകരണവും ഉറപ്പാക്കണം

മണ്ണാര്‍ക്കാട്: മഴക്കാലമായതോടെ ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ കൊതുകു കടിയില്‍ നി ന്നും സംരക്ഷണം നേടാന്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും വീ ടിന്റെയും സ്ഥാപനങ്ങളുടെയും ഉള്ളിലും പരിസരത്തും കൊതുകുകള്‍ വളരുന്നില്ലെ ന്നും ഉറപ്പാക്കണം. എല്ലാവരും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍ കുകയും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്നിവര്‍ ഇത്തരം കാര്യ ങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വേണം.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പകല്‍ സമയങ്ങളിലാണ് കടിക്കുന്നത് എന്നതിനാല്‍ പകല്‍ സമയത്ത് കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം

കൊതുകുനിവാരണ ലേപനങ്ങള്‍ പുരട്ടുക

കൊതുകുതിരി / വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന റിപ്പലെന്റ്‌സ് തുടങ്ങിയവ ഉപയോഗിക്കുക

വാതിലുകളും ജനാലകളും കൊതുക് കടക്കാത്തവിധം നെറ്റ് ഉപയോഗിച്ച് സുരക്ഷിതമാക്കുക

പകല്‍ സമയത്തും കൊതുകുവല ഉപയോഗിക്കുക

വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം തന്നെ ആഴ്ചതോറുമുള്ള ഉറവിട നശീകരണത്തിനും പ്രാധാന്യം നല്‍കണം

വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കുക

ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ വീടിനകത്തും വീടിനു സമീപവു മാണ് പ്രജനനം നടത്തുന്നത്.മണി പ്ലാന്റ് പോലെയുള്ള അലങ്കാര ചെടികള്‍ വളര്‍ത്തു ന്ന വെള്ളം നിറച്ച പാത്രങ്ങള്‍ , പൂച്ചട്ടികള്‍, പൂച്ചട്ടിയുടെ അടിയിലെ ട്രേ മറ്റു പാഴ്വസ്തു ക്കള്‍ എന്നിവയില്‍ വെള്ളം കെട്ടി കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം

വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്ര ങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, ഉപയോഗശൂന്യമായ ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, പൈനാപ്പിള്‍ ചെടിയുടെ ഇലകള്‍ക്കിടയിലും, കൊക്കോ തോ ടുകള്‍, കമുകിന്റെ പാളകള്‍, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവിടങ്ങില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതു കുകള്‍ പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലും ശനിയാഴ്ചകളില്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം

ഡെങ്കിപ്പനി വിവിധങ്ങളായ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമാക്കാതെയും , ഒരു വൈറല്‍ പനി പോലെയും ഡെങ്കിപ്പനി വന്ന് പോകാം. എന്നാല്‍ ചിലപ്പോള്‍ രോഗം സങ്കീര്‍ണ്ണമായി രോഗിയുടെ ജീവനു തന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവര്‍ , ഡെങ്കു ഷോക്ക് സിന്‍ഡ്രോം എന്നീ ഗുരുതരമായ അവസ്ഥ ഉണ്ടാകാം . ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാല്‍ കൂടുതല്‍ ഗുരുതരമാകാം. ആദ്യം രോഗം വന്നു പോയത് ചിലപ്പോള്‍ അറിയണമെന്നില്ല. അതി നാല്‍ ഡെങ്കിപ്പനി ഉണ്ടായാല്‍ രണ്ടാമത് രോഗം വരുന്നതെന്ന രീതിയില്‍ തന്നെ അതീവ ശ്രദ്ധ പുലര്‍ത്തണം.പനി, ശരീര വേദന , തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുന്നതിലൂടെ രോഗം ഗുരുതരമാകുന്നത് തടയാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!