അഗളി: ഗോത്ര മേഖലയിലെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് അട്ടപ്പാടിയില്‍ ‘പഠിപ്പുരുസി’ പദ്ധതിക്ക് തുടക്കമായി. പുതൂര്‍ പഞ്ചായത്തിലെ വിദൂര ആദിവാസി ഊരായ ആനവായില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി. സ്‌കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുറുമ്പ ഭാഷയെയും മലയാളത്തെയും സൂക്ഷ്മതലത്തില്‍ അടുപ്പിക്കുന്ന പ്രത്യേക മൊ ഡ്യൂള്‍ വഴി അധ്യാപനം നടത്തുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പഠിതാവി ന്റെ സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്തുക വഴി വിദ്യാഭ്യാസ പുരോഗതി ഉറപ്പാ ക്കാനും പദ്ധതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. വിവിധ വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുക.
കുറുമ്പ ഗോത്രവിഭാഗത്തിലെ 37 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ഗലസി, തുടുക്കി, ആനവായ്, കടുകുമണ്ണ, മുരുഗള, കിണറ്റുക്കര തുടങ്ങിയ സമീപ ഊരുകളിലെ കുട്ടികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി ആനവായ് സ്‌കൂളില്‍ ഒന്നാംഘട്ട കൂടിയാലോചന യോഗം ചേര്‍ന്നു. ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ടി. ഭക്തഗിരീഷ് അധ്യക്ഷനായ പരിപാടി ജില്ലാ പ്രോ ഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പാരമ്പര്യഗോത്ര വൈ ദ്യനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. സി.വി രാജേഷ് മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ സുരേഷ് കുമാര്‍, ഡോ. വി.പി. ഷാജുദ്ദീന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബാലമുരളി, ട്രെയിനര്‍ എസ്.എ. സജുകുമാര്‍, അധ്യാപകന്‍ എസ്. ഹരിശങ്കര്‍, മെന്റര്‍ ടീച്ചര്‍ കെ. ദേവി, ആരോഗ്യ പ്രവര്‍ത്തക പ്രിയ എന്നിവര്‍ പങ്കെടുത്തു.
