മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി തദ്ദേ ശസ്വയംഭരണ വകുപ്പ്, നവകേരളം കര്‍മ്മ പദ്ധതി 2, ഹരിത കേരളം മിഷന്‍, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന നീരുറവ് നീര്‍ച്ചാല്‍ പുനരുജീവന പദ്ധതിക്ക് കോട്ടോപ്പാടം പഞ്ചായത്തില്‍ തുടക്കമായി.പുളിയംപാറ തോ ടിന്റെ പാര്‍ശ്വഭിത്തി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നിര്‍വ്വഹി ച്ചു.സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍ അധ്യക്ഷയായി.സ്ഥിരം സമിതി അധ്യ ക്ഷന്‍ പാറയില്‍ മുഹമ്മദാലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വിനീത, ഒ.നാസര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി ആര്‍.പത്മാദേവി എന്നിവര്‍ സംസാരിച്ചു.ഹെഡ് ക്ലാര്‍ക്ക് ക്രിസ്റ്റല്‍, വി.ഇ.ഒമാരായ പി.കൃഷ്ണദാസ്, സി.അബ്ദു ല്‍ ഗഫൂര്‍, അക്രഡിറ്റ് എഞ്ചിനീയര്‍ എന്‍.പി.റസീന, ഓവര്‍സിയര്‍മാരായ എന്‍.സാബിത്, പി.രജനി,അഫ്‌ലഹ് തുടങ്ങിയവര്‍ പങ്കെടുത്തു.