മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിന്റെ പുതിയ പ്രിന്‍സിപ്പലായി ഡോ.സി.രാജേഷ് ചുമതലയേറ്റു.വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിന്‍സി പ്പല്‍ ചുമതല നേരത്തെ നിര്‍വ്വഹിച്ചിരുന്നു.കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നാണ് രസതന്ത്രത്തില്‍ പി.എച്ച്ഡി നേടിയത്.നിരവധി അന്താരാഷ്ട്ര ജേണലുകളില്‍ ഗവേഷ ണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ലെ കാലിക്കറ്റ് സര്‍വകലാശാലയുടെ മികച്ച അധ്യാപകനുളള സദ്ഗുരു അവാര്‍ഡ് നേടിയിട്ടുണ്ട്.യു.ജി.സി, കേരളാ ശാസ്ത്ര സാങ്കേതിക ഗവേഷണ കൗണ്‍സില്‍ എന്നിവയുടെ ധനസഹായത്തോടെയുളള റിസര്‍ച്ച് പ്രോജക്റ്റുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 22വര്‍ഷത്തെ അധ്യാപന പരിചയമുള്ള ഡോ. രാജേഷ് വളാഞ്ചേരി സ്വദേശിയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!