തെങ്കര: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, നവകേരളം കര്‍മ്മ പദ്ധതി 2, ഹരിത കേരളം മിഷന്, മഹാത്മാഗാ ന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന നീരുറവ് നീര്ച്ചാല് പുനരുജീവന പദ്ധതിക്ക് തെങ്കര പഞ്ചായത്തില്‍ തുടക്കമായി.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.നീര്‍ത്തട പദ്ധതി രേഖ സ്ഥിരം സമിതി അധ്യ ക്ഷന്‍ ഉനൈസ് നെചിയോടന്‍ നല്കി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ കുമാര്‍ അധ്യക്ഷനായി.തൊഴിലുറപ്പ് പദ്ധതി നിസാമുദ്ധീന്‍ സംസാരിച്ചു.അജീഷ് സ്വാഗ തവും പ്രജിന് നന്ദിയും പറഞ്ഞു.