മണ്ണാര്‍ക്കാട്: എന്‍സിഇആര്‍ടി സിലബസില്‍ നിന്നും ഒഴിവാക്കപ്പെട്ട പരിണാമതത്വങ്ങ ള്‍ പുന:സ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മണ്ണാര്‍ക്കാട് മേഖല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കുമരംപുത്തൂര്‍ എയുപി സ്‌കൂളില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ പി അനിത അധ്യ ക്ഷയായി.ജില്ലാ ട്രഷറര്‍ രാമചന്ദ്രന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. മേഖല സെക്രട്ടറി സ്വാമിനാഥന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ യദു കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യന്‍, കെ.എസ്.സുധീര്‍, വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു. ഭാര വാഹികള്‍ എം.രാമചന്ദ്രന്‍ (പ്രസിഡണ്ട് ) സി. ശ്രീരഞ്ജിനി (വൈ സ് പ്രസിഡന്റ്), കെ. യദു (സെക്രട്ടറി), എന്‍.വി ഉമ(ജോ.സെക്രട്ടറി) പി.കെ ഷമാല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!