മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍കാര്‍ അവരുടെ ആശ്രിതര്‍ ഉള്‍പ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ‘മെഡിസെപ് ‘ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാ ക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്‌റ്റ്വെയര്‍ ഡിവിഷന്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനും ഇനിയുണ്ടാകും.
രാജ്യത്ത് തന്നെ മാതൃകയായ പദ്ധതിയുടെ സ്വീകാര്യത വര്‍ധിച്ചു വരുന്ന സാഹചര്യ ത്തിലും പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായും പദ്ധതിയുടെ വിശദാംശങ്ങള്‍ ഗുണഭോക്താക്കളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നത്.പദ്ധതിയെ കുറിച്ച് മെച്ചപ്പെട്ട അവഗാഹം നല്‍കുന്നതിന്റെ ഭാഗമായി ഇതിനുമുമ്പ് മെഡിസെപ് വെബ് പോര്‍ട്ടല്‍ ആരംഭിക്കുകയും ഹാന്‍ഡ് ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഒരു മൊബൈല്‍ ആപ്പ്. പദ്ധതി ആരംഭിച്ച് പത്ത് മാസ കാലയളവിനുള്ളില്‍ ഏകദേശം 592 കോടിയോളം രൂപയുടെ ചികിത്സാ പരിരക്ഷ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുവാന്‍ കഴിഞ്ഞു.ആകെ 2,20,860 ക്ലെയിമുകളിലായി 591,42,70,739 രൂപയുടെ പരിരക്ഷയാണ് അംഗീകരിച്ചത്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ ക്ലെയിമുകള്‍ 18,153 എണ്ണവും അംഗീകരിച്ച തുക 39,52,04,198 രൂപയുമാണ്.
സ്വകാര്യമേഖലയില്‍ 202,707 ക്ലെയിമുകളിലായി 551,90,66,541 രൂപ അംഗീകരിച്ചു. ഗുരുത ര രോഗങ്ങള്‍ക്കുള്ള പാക്കേജ് വിഭാഗത്തില്‍ 1853 ക്ലെയിമുകളിലായി 38,18,06,928 രൂപ യാണ് അംഗീകരിച്ചത്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ ക്ലെയിമുകള്‍ 110 എണ്ണവും തുക 1,43,84,497 രുപയും, സ്വകാര്യം മേഖലയില്‍ 1743 ക്ലെയിമുകളും തുക 36,74,22,431 രൂപയു മാണ്.സ്വകാര്യമേഖലയിലെ ആശുപത്രികളില്‍ തൃശ്ശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെ ഡിക്കല്‍ സയന്‍സസ് 7943 ക്ലെയിമുകളിലായി 22,71,92,939 രൂപ അംഗീകരിച്ചു. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 4771 ക്ലെയിമുകളിലായി 14,27,98,201 രൂപ അംഗീകരിച്ചു. കണ്ണൂര്‍ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 4260 ക്ലയിമുകളിലായി 14,46,98,777 രൂപയും തിരുവല്ല ബിലീ വേഴ്‌സ് ചര്‍ച്ച മെഡിക്കല്‍ കോളേജ് തിരുവല്ല 3945 ക്ലെയിമുകളിലായി 8,18,46,661 രൂപ യും എറണാകുളം അപ്പോളോ അടൂലക്സ് ഹോസ്പിറ്റല്‍ 3741 ക്ലെയിമുകളിലായി 8,79,13,475 രൂപയും അംഗീകരിച്ചു.
സഹകരണ മേഖലയിലെ ആശുപത്രികളില്‍ കൊല്ലം എന്‍ .എസ്.ഹോസ്പിറ്റല്‍ 6218 ക്ലെയിമുകളിലായി 21,37,23,473 രൂപ അംഗീകരിച്ചു. കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ 5301 ക്ലെയിമുകളിലായി 11,97,98,226 രൂപ അംഗീകരിച്ചു.സര്‍ക്കാര്‍ മേഖലയിലെ ആശുപ ത്രികളില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി 2300 ക്ലെയിമുകളിലായി 6,00,56,400 രൂപയും തിരുവനന്തപുരം ജനറല്‍ ആശുപത്രി 740 ക്ലെയിമുകളിലായി 1,55,67,905 രൂപയു മാണ് അംഗീകരിച്ചത്.സ്വയംഭരണ മേഖലയിലെ ആശുപത്രികളില്‍ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ 3041 ക്ലെയിമുകളിലായി 7,10,14,724 രൂപ അംഗീകരിച്ചു.