തച്ചമ്പാറ: പറശ്ശിനിക്കടവ് മുത്തപ്പന്‍ തിരുവപ്പനയും വെള്ളാട്ടവും തിങ്കള്‍,ചൊവ്വ ദിവസ ങ്ങളില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.തിങ്കളാഴ്ച വൈ കീട്ട് നാല് മണിക്ക് വെള്ളാട്ടം ആരംഭിക്കും.ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് തിരു വപ്പന നടക്കുമെന്നും വത്സന്‍ മഠത്തില്‍ അറിയിച്ചു.ജാതി മതഭേദമന്യേ മലബാറില്‍ ആരാധിച്ചുവരുന്ന പ്രധാനപ്പെട്ട ദൈവിക സങ്കല്‍പ്പമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍. മുത്തപ്പന്റെ രണ്ട് ദൈവീക രൂപങ്ങളാണ് തിരുവപ്പനയും വെള്ളാട്ടവും.മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനേയും ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനേയുമാണ് ശ്രീ മുത്തപ്പന്‍ പ്രതിനിധാനം ചെയ്യുന്നത്.