മണ്ണാര്‍ക്കാട്: ഹോം ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തി വന്ന രണ്ട് യുവാക്കള്‍ പിടിയില്‍.മണ്ണാര്‍ക്കാട് നായാടിക്കുന്ന്,പനച്ചിക്കല്‍ വീട്ടില്‍ പി അജ്മല്‍ (32),പെരിമ്പടാരി,കല്ലേക്കാടന്‍ വീട്ടില്‍ സലീം (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 44 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. കൊടു വാളിക്കുണ്ട് ഭാഗത്തെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ലഹരി മരുന്ന് കണ്ടെടു ത്തത്.പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി വ്യാഴാഴ്ച വൈകീട്ടോടെ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് മുഗള്‍ ടീം എന്ന പേരില്‍ ഹോം ഡെക്കറേഷന്‍ സ്ഥാപനം നടത്തി വരികയായിരുന്ന പ്രതികള്‍ കുറച്ച് നാളുകളായി മണ്ണാര്‍ക്കാടും പിരസരത്തും വ്യാപകമായി ലഹരി വില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് പോ ലീസ് പറഞ്ഞു.ദിവസങ്ങളായി ഇവര്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷ ണത്തിലായിരുന്നു.ബാംഗ്ലൂരില്‍ നിന്നാണ് പ്രതികള്‍ എംഡിഎംഎ എത്തിച്ചിരുന്നത്. ലഹരി മരുന്നിന്റെ ഉറവിടത്തെ കുറിച്ചും പ്രതികള്‍ ഉള്‍പ്പെട്ട ലഹരിവില്‍പ്പന ശൃം ഖലയെ കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.മണ്ണാര്‍ക്കാട് നടന്ന ഏറ്റവും വലിയ എംഎഡിഎ വേട്ടായാണിത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദേശാനു സരണം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍ മനോജ്കുമാര്‍,മണ്ണാര്‍ക്കാട് ഡിവൈ എസ്പി വി എ കൃഷ്ണദാസ്,സി ഐ ബോബിന്‍ മാത്യു എസ് ഐ വിവേകിന്റെ നേതൃത്വ ത്തിലുള്ള പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടി കൂടിയത്.പോലീസുകാരായ എം കെ ഷാഫി,സാജിദ്,എം ഷഫീഖ്,കമറുദ്ദീന്‍,പ്രവീണ്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!