മണ്ണാര്‍ക്കാട് : ശിഷ്യരുമൊത്തുള്ള യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴ സ്മരണയില്‍ ക്രൈസ്തവദേവാലയങ്ങളില്‍ പെസഹാവ്യാഴം ആചരിച്ചു. പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന ദേവാലയത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്കും, ദിവകാരുണ്യ പ്രദക്ഷിണത്തിനും മറ്റു തിരുകര്‍മ്മങ്ങള്‍ക്കും മണ്ണാര്‍ക്കാട് ഹോളി സ്പിരിറ്റ് ഫൊറോന ദേവാലയ വികാരി ഫാ.രാജു പുളിക്കത്താഴെ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവകയിലെ ഓരോ യൂണിറ്റില്‍ നിന്നും തെരഞ്ഞെടുക്ക പ്പെട്ട 12 മുതിര്‍ന്ന ഇടവകാംഗങ്ങളാണ് ഈ വര്‍ഷത്തെ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുത്തത്. മണ്ണാര്‍ക്കാട് ഇടവകയുടെ മുന്‍ അസിസ്റ്റന്റ് വികാരി ഫാ.അഭിഷേക് ഒറവനാംതടത്തില്‍ സഹകാര്‍മികനായി. ഡീക്കന്‍.സൈമന്‍ കൊള്ളന്നൂര്‍ വചനസ ന്ദേശം നല്‍കി. കുടുംബയൂണിറ്റുകളുടെയും, ഭക്തസംഘടനകളുടെയും, നേതൃത്വത്തി ല്‍ ആരാധനയും പൊതു ആരാധനയും നടന്നു.

കുമരംപുത്തൂര്‍: വട്ടമ്പലം ലൂര്‍ദ് മാതാ ദേവാലയത്തില്‍ നടന്ന പെസഹാതിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ഹോളി സ്പിരിറ്റ് ഫൊറോനാ ഇടവക സഹ വികാരി ഫാ. ഫ്രെഡ്ഡി കാഞ്ഞിരത്തിങ്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.സഹകാര്‍മികനായിരുന്ന സെന്റ് ജൂഡ് മലങ്കര ഇടവക വികാരി ഫാ. ക്ലീറ്റസ് കിഴക്കൂടന്‍ തിരുവചന സന്ദേശം നല്‍കി. പെസഹാചരണ തിരുക്കര്‍മ്മങ്ങള്‍ക്ക് ബ്രദര്‍ ജെറിന്‍ ജേക്കബ് ചേന്നങ്ങാട്ട്, സെന്റ് ഡൊമിനിക് സന്യാസിനി സഭാംഗങ്ങളായ സിസ്റ്റര്‍ മെല്‍ഫി, സിസ്റ്റര്‍ ഷീന, ജീവന്‍ ജോജി, ജോയ് കണ്ടത്തുമലയില്‍, അബ്രഹാം പുത്തന്‍പുരയില്‍, ദേവസ്യ മുണ്ടക്കല്‍, ചെറിയാന്‍ ആക്കപ്പറമ്പില്‍, തോമസ് തെങ്ങുംപള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!