മണ്ണാര്‍ക്കാട്: വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ്, അപേക്ഷ ഫീസ് എന്നിവക്ക് ഭീമമായ വര്‍ദ്ധിപ്പിച്ച ഇടത് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂ ത്ത് ലീഗ് സംസ്ഥാനത്തെ പഞ്ചായത്ത്, മുന്‍സിപ്പല്‍ കാര്യാലയങ്ങള്‍ക്കു മുന്നില്‍ പ്രതി ഷേധ ധര്‍ണ്ണ നടത്തി. അന്യായമായ ഫീസ് വര്‍ധനവിലൂടെ സാധരണക്കാരന്റെ വീടെ ന്ന സ്വപ്നം തകര്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ചായിരു ന്നു യൂത്ത് ലീഗ് സമരം.

കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസി ഡന്റ് പടുവില്‍ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കര്‍, മണ്ഡലം ലീഗ് സെക്രട്ടറിമാരായ റഷീദ് മുത്തനില്‍, കെ.ടി അബ്ദുല്ല, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസന്‍, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, പഞ്ചായത്ത് ജനറല്‍ സെക്രടറി എ.കെ കുഞ്ഞ യമു, ജനപ്രതിനിധികളായ പാറയില്‍ മുഹമ്മദാലി, സുബൈര്‍ കൊടക്കാട്, ഒ.ഇര്‍ഷാദ്, കിളയില്‍ ഹംസ മാസ്റ്റര്‍, എം.എസ്.എഫ് ജില്ലാ സെക്രട്ടറി മനാഫ് കോട്ടോപ്പാടം എന്നി വര്‍ സംസാരിച്ചു. ഷൗക്കത്ത് പുറ്റാനിക്കാട്, കെ. ബാവ, സലീം മാസ്റ്റര്‍ കൊടക്കാട്, റഷീദ് കല്ലടി, റാഷിഖ് കൊങ്ങത്ത്, ഫസലുദ്ദീന്‍ കണ്ടമംഗലം, മുനീര്‍ അക്കര, ഇഖ്ബാല്‍ അരി യൂര്‍,ഷാഫി വയമ്പന്‍, നാസര്‍ അക്കര, കെ.പി സലീം, കെ.പി അഫ്‌ലഹ് നേതൃത്വം നല്‍കി.

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ ധര്‍ണ്ണ മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ് പച്ചീരി അധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, വൈസ് പ്രസിഡന്റ് പി.മുഹമ്മദാലി അന്‍സാരി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി റഹീം ഇരുമ്പന്‍ സ്വാഗതവും ട്രഷറര്‍ ഷരീഫ് ആമ്പാടത്ത് നന്ദിയും പറഞ്ഞു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ ബഷീര്‍, യൂത്ത് ലീഗ് ജില്ല ട്രഷറര്‍ നൗഷാദ് വെളളപ്പാടം, മണ്ഡലം ട്രഷറര്‍ ഷറഫു ചങ്ങലീരി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍, നൗ ഷാദ് പടിഞ്ഞാറ്റി റിയാസ് മേലേതില്‍, കുഞ്ഞുമുഹമ്മദ്, പഞ്ചായത്തംഗം സിദ്ദീഖ് മല്ലിയില്‍, മുഹമ്മദാലി.സി.പി, അനസ്.എം. അമീര്‍.എം, ഷാഫി, ഷാനിദ്, നബീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ മുനിസിപ്പല്‍ യൂത്ത് ലീഗ് ധര്‍ണ്ണ നടത്തിയ ധര്‍ണാ സമരം നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് പ്രസിഡന്റ് സമദ് പൂവക്കോടന്‍ അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ല സെക്രട്ടറി അഡ്വ. നൗഫല്‍ കളത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് ലീഗ് സെക്രട്ടറി ഷമീര്‍ നമ്പിയത്ത് സ്വാഗതവും ട്രഷറര്‍ സാലി.ടി.കെ നന്ദിയും പറഞ്ഞു. മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.സിഅബ്ദുറഹ്മാന്‍, സെക്രട്ടറി മുജീബ് പെരിമ്പിടി, ട്രഷറര്‍ നാസര്‍ പാതാക്കര, വി.സിറാജുദ്ദീന്‍, റഫീക്ക് നെല്ലിപ്പുഴ, മുജീബ് ചോലോത്ത്, മുജീബ് റഹ്മാന്‍.സി, സമീര്‍ വേളക്കാടന്‍, സക്കീര്‍ മുല്ലക്കല്‍, നിഷാദ് യു.പി, സനോജ് കല്ലടി, ജവാദ്.കെ.സി, മന്‍സൂര്‍.കെ.പി തുടങ്ങിയവര്‍ സംബന്ധിച്ചു.

തെങ്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ജില്ലാ സെക്രട്ടറി ടി എ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഷമീര്‍ മണലടി അധ്യക്ഷനായി.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷമീര്‍ പഴേരി മുഖ്യപ്രഭാഷണം നടത്തി.ടി കെ ഫൈസല്‍,ടി കെ ഹംസക്കുട്ടി,മജീദ് തെങ്കര,കമാല്‍,റഷീദ്,അബു കാവുങ്ങല്‍,സൈനുദ്ധീന്‍, സഫ്വാന്‍,ഉബൈദ്,ജംഷീര്‍,ഹാഷിം,സലാം,വി ടി സലീം,നാസര്‍,സിനാന്‍,ഫായിസ് ,സെയ്തലവി തുടങ്ങിയവര്‍ സംസാരിച്ചു.യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് കോല്‍പ്പാടം സ്വാഗതവും ട്രഷറര്‍ യൂസഫ് പറശ്ശേരി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!