മണ്ണാര്‍ക്കാട്: വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ നേരിടുന്ന പ്രശ്‌ നങ്ങള്‍ മനസ്സിലാക്കാനും ചര്‍ച്ച നടത്തി പരിഹാരം കാണാനുമായി സര്‍ക്കാര്‍ നടത്തുന്ന വനസൗഹൃദ സദസ്സ് ജില്ലയില്‍ ഏപ്രില്‍ 10,11 തീയതികളിലായി നടക്കും. ജനങ്ങളും വകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമയബന്ധിതമായും ന്യായമായും പരിഹരിക്കുവാനും പ്രസ്തുത മേഖല യില്‍ വനസൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഉദ്ദേശം.

വിവിധ ഓഫീസുകളില്‍ ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്ക ല്‍,മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വിദ ഗ്ദ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കല്‍,വകുപ്പ് കൈക്കൊണ്ടതും സ്വീകരിച്ചു വരുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കല്‍ എന്നിവ യാണ് വനസൗഹൃദ സദസ്സിലൂടെ വനംവന്യജീവി വകുപ്പ് ലക്ഷ്യമിടുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മലയോര പ്രദേശങ്ങളില്‍ വനാതിര്‍ത്തി പങ്കിടുന്ന തൃതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, എംഎല്‍ എമാര്‍,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് സംസ്ഥാനത്തുടനീളം വനസൗഹൃദ സദസ്സ് നടത്തുന്നത്.

വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍, ഒറ്റപ്പാ ലം,കോങ്ങാട് നിയോജക മണ്ഡലങ്ങളിലെ വനസൗഹൃദ സദസ്സ് 10ന് രാവിലെ 9.30 മണിക്ക് കാഞ്ഞിരപ്പുഴ ലിന്‍ഷ ഓഡിറ്റോറിയത്തില്‍ നടക്കും.മണ്ണാര്‍ക്കാട്,മലമ്പുഴ നിയോജക മണ്ഡലങ്ങളുടെ വനസൗഹൃദ സദസ്സ് 11ന് രാവിലെ 9.30ന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും നടക്കും.രാവിലെ 9.30 മുതല്‍ 12 മണി വരെ വനംവന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍,വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, എംഎല്‍എ മാരായ എന്‍ ഷംസുദ്ദീന്‍,കെ ശാന്തകുമാരി,പി മമ്മിക്കുട്ടി,എ പ്രഭാകരന്‍,കെ പ്രേംകുമാ ര്‍,ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമായും മറ്റ് ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തും.തുടര്‍ന്ന് പൊതു സമ്മേളനവും നടക്കുമെന്ന് മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം കെ സുര്‍ജിത്ത് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!