ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി ബിജെപിയില്‍ ചേര്‍ന്നു.ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലില്‍ നിന്നും അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ സംബന്ധിച്ചു.എകെ ആന്റണി വൈകീട്ട് 5.30ന് കെപിസിസി ആസ്ഥാനത്ത് പ്രതിക രിക്കുമെന്നാണ് റിപ്പോര്‍ട്ട്.കെപിസിസി ഡിജിറ്റല്‍ മീഡി കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോണ്‍ഗ്രസുമായി തെറ്റി.തുടര്‍ന്ന് പദവികളെല്ലാം രാജിവെയ്ക്കുകയായിരുന്നു.പിന്നീട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പലതവണ രംഗത്തെത്തി.2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റു കൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസ രമാണെന്ന് അനില്‍ പറഞ്ഞിരുന്നു.ഇതിന് പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പി ന്തുണച്ച് പരസ്യമായി രംഗത്ത് വന്നതോടെ അനിലിന്റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയായി.കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കുറിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസി ഡന്റ് ബി വി ശ്രീനിവാസ് നടത്തിയ പരാമര്‍ശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ രൂക്ഷ മായി വിമര്‍ശിച്ചു.സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിതാ നേതാവ് എന്നാണ് സ്മൃ തിയെ അനില്‍ വിശേഷിപ്പിച്ചത്.കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്ര ചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹി യില്‍ തമ്പടിച്ചിരിക്കുകയാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!