ചെര്‍പ്പുളശ്ശേരി:പ്രായം തളര്‍ത്താത്ത ആവേശവുമായി അധ്യാപകര്‍ കാല്പന്തുകളിയെ ഏറ്റെടുത്തപ്പോള്‍ അധ്യാപക ഫുട്ബാള്‍ മേള കാണികള്‍ക്ക് ആവേശമായി.ജില്ലയിലെ ആറ് ഉപജില്ലാ ടീമുകള്‍ മാറ്റുരച്ച മത്സരം ചെര്‍പ്പുളശ്ശേരി നഗരസഭാ വൈസ് ചെയര്മാന് കെ.കെ. എ അസീസ് ഉദ്ഘാടനം ചെയ്തു.മുസ്ലിംലീഗ് ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് എം.വീരാന്‍ ഹാജി,കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍, ജില്ലാ സെക്രട്ടറി സിദ്ധിഖ് പാറോ ക്കോട്, പി.ഉണ്ണീന്‍കുട്ടി,ഇഖ്ബാല്‍ ദുറാനി,കെ.മുഹമ്മദ് ഹാഷിം, സല്മാന് കൂടമംഗലം,സഫ്വാന് നാട്ടുകല്‍,നാസര്‍ തേളത്ത്, കെ.ഷറഫുദ്ദീന്,എം.എന്‍.നൗഷാദ്, ഫാറൂഖ് വല്ലപ്പുഴ, ഒ.കുഞ്ഞു മുഹമ്മദ്, അല്‍ത്താഫ് മംഗലശ്ശേരി,എന്‍.കെ. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.ഫൈനലില്‍ മാറ്റുരച്ച ചെര്‍പ്പുളശ്ശേരി മണ്ണാര്‍ക്കാട് ടീമുകള്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ടോസിലൂടെ മണ്ണാര്‍ക്കാട് വിജയികളായി.ഫെബ്രുവരി 1,2 തീയ്യതി കളില്‍’നിര്ഭയനാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേയവു മായിചെര്പ്പുളശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥമാണ് അധ്യാപകര്‍ക്കായി എലൈറ്റ് ഗ്രാസ്റൂട്ട് ടര്‍ഫില്‍ ഫുട്ബോള്‍ മേള സംഘടിപ്പിച്ചത്.
![](http://unveilnewser.com/wp-content/uploads/2020/01/WhatsApp-Image-2020-01-29-at-18.23.06-1024x470.jpg)