തച്ചനാട്ടുകര: അണ്ണാന്‍തൊടിക്കാരുടെ സ്‌നേഹനിധിയായ ഉള്ളാട്ടു പറമ്പില്‍ കുഞ്ഞബ്ദു മൊല്ലാക്കയ്ക്ക് (73) നാട് കണ്ണീരോടെ വിട നല്‍ കി. നാട്ടില്‍ സ്ത്രീ പുരുഷന്മാര്‍ അടക്കം ഒന്നിലധികം തലമുറയുടെ ഗുരുവര്യനാണ് ഉള്ളാട്ടുപറമ്പില്‍ മൊയ്തീന്‍ മൊല്ലാക്കയുടെ മകന്‍ കുഞ്ഞബ്ദു മൊല്ലാക്ക. ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയാണ് അവരുടെ സ്‌നേഹനിധിയായ മൊല്ലാക്ക യാത്രയായത്.ഒരു കാലത്ത് പരേതനായ ഉള്ളാട്ടുപറമ്പില്‍ മൊയ്തീന്‍ മൊല്ലാക്കയും മക്കളു മായി രുന്നു ഈ പ്രദേശത്തെ പള്ളി മദ്റസകളുടെ പരിപാലകര്‍. ആധുനി ക സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്ത് പള്ളി പരിപാലനം ഏറെ പ്രയാസമുള്ള കാലത്ത് നാട്ടുകല്‍ പള്ളിയുടെ പരിപാലനവും മരണാനന്തര ക്രിയകളും ഒരു ജോലി എന്നതിലപ്പുറം അള്ളാഹു വിന്റെ പ്രീതി മാത്രം കാംക്ഷിച്ച് മൊയ്തീന്‍ മൊല്ലാക്കയും മക്കളും കൃത്യമായി നിര്‍വ്വഹിച്ചു.തന്റെ പിതാവിനോടൊപ്പം ഈ സല്‍ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു കുഞ്ഞബ്ദു മൊല്ലാക്ക. പിതാ വിന്റെ മരണശേഷം നാട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ പ്രിയ പ്പെട്ടവരായി ജീവിതം നയിച്ചു.ഇന്നത്തെ പോലെ സംവിധാനങ്ങളും സൗകര്യങ്ങളുമില്ലാത്ത കാലത്ത് നാട്ടില്‍ ഓത്ത് പള്ളിയിലും പിന്നീ ട് മദ്‌റസാ സംവിധാനം കൊണ്ട് വരാനും ഏറെ ത്യാഗങ്ങള്‍ സഹിച്ചു. നാട്ടില്‍ സ്ത്രീ പുരുഷന്മാര്‍ അടക്കം ഒന്നിലധികം തലമുറയുടെ ഗുരുവര്യനാണ് കുഞ്ഞബ്ദുമൊല്ലാക്ക. എല്ലാവരോടും പുഞ്ചിരിച്ച് മാത്രം സംസാരിച്ചിരുന്ന മൊല്ലാക്ക നാട്ടുകാരുടെ എല്ലാമെല്ലാമാ യിരുന്നു. സ്‌നേഹനിധിയായ മൊല്ലാക്കയുടെ വിടവാങ്ങള്‍ നാടിന് താങ്ങാനാകാത്ത വേദനയാണ് സൃഷ്ടിച്ചത്.പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ഇഷ്ട ജനങ്ങളും ശിഷ്യന്‍മാരും കുടുംബങ്ങ ളുമടക്കം ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. ജംഇയ്യത്തുല്‍ ഖുതബാ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോ പ്പാടം, മുസ്തഫാ അശ്‌റഫി കക്കുപ്പടി, കബീര്‍ അന്‍വരി നാട്ടുകല്‍, ജില്ലാ പ്രസിഡണ്ട് അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, റഹീം ഫൈസി, സുബൈര്‍ മൗലവി, ശുക്കൂര്‍ മദനി അമ്മി നിക്കാട്, ത്വയ്യിബ് ഫൈസി, സി.പി.മുഹമ്മദ് മുസ് ലിയാര്‍, സി.അബൂബക്കര്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള, ഒറ്റപ്പാറ്റം മണ്ഡലം സെക്രട്ടറി ഷൗഖത്ത്, പ്രവാസി ലീഗ് അംഗം ശുഅയ്ബ് തങ്ങള്‍, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ റിയാസ് നാലകത്ത്,എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ശറഫുപിലാക്കല്‍, സെക്രട്ടറി കെ.എം ശിഭു, ശമീര്‍ പഴേരി,തുടങ്ങി നേതാക്കള്‍ വസതിയിലെത്തി.മക്കള്‍: അശ്‌റഫ് ,ശരീഫ് ഫൈസി, ഹാരിസ്, ബഷീര്‍ ബാഖവി, സാറ, നസീമ, സുഹറ, കബീര്‍ അണ്ണാന്‍ തൊടി, മരുമക്കള്‍: ജമീല, ജസീല, റസീന, ഹസീന, ശഹന, നസീര്‍, ഉബൈദ് ,ശിഹാബ് അവസാന പ്രാര്‍ത്ഥനക്ക് ജംഇയ്യത്തുല്‍ ഖുത ബാ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് നേതൃത്വം നല്‍കി. മൃതദേഹം നാട്ടുകല്‍ മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദില്‍ കബറടക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!