അലനല്ലൂര്‍:പ്രവര്‍ത്തനത്തെ ചൊല്ലി വിവാദം തുടരുന്ന എടത്തനാ ട്ടുകര തടിയംപറമ്പിലെ നിര്‍ദിഷ്ട എം സാന്‍ഡ് ക്രഷര്‍ യൂണിറ്റ് പ്രദേ ശത്ത് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും റെവന്യു വകുപ്പ് ഉദ്യോഗസ്ഥ രും സന്ദര്‍ശനം നടത്തി.ക്രഷര്‍ യൂണിറ്റ് നടത്താന്‍ പോകുന്ന സ്ഥല ത്ത് നിന്നും വീടുകളിലേക്കും പുഴയിലേക്കും കുടിവെള്ള പദ്ധതിക ളിലേക്കുംദൂരം പ്രാഥമികമായി ഉദ്യോഗസ്ഥര്‍ അളന്നു.ക്രഷര്‍ യൂണി റ്റിന്റെ 150 മീറ്റര്‍ ചുറ്റളവില്‍ വീടുകളില്ലെന്ന വാദം തെറ്റാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.

അംഗന്‍വാടി,മദ്രസ,പള്ളി ഒരു ഹരിജന്‍ കോളനി എന്നിവയുള്‍പ്പടെ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്.സമീപത്തുള്ള വെള്ളിയാര്‍ പുഴയി ല്‍ തടിയംപറമ്പിലേക്കുള്ള ഏക കുടിവെള്ള പദ്ധതിയും മലപ്പുറം ജില്ലയിലെ എടപ്പറ്റ പഞ്ചായത്തിലേക്കുമുള്ള കുടിവെള്ള പദ്ധതിയും പ്രവര്‍ത്തിക്കുന്നുണ്ട്.പൊതുവേ ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ക്രഷര്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ജലദൗര്‍ലഭ്യത്തൊ ടൊപ്പം പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് ക്രഷ റിന് അനുമതി ലഭിച്ചതില്‍ ദുരൂഹതകളുണ്ടെന്ന ആക്ഷേപവും നാ ട്ടുകാര്‍ ആവര്‍ത്തിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് നല്‍കിയ പേപ്പറുകളുടെ അടിസ്ഥാനത്തിലാ യിരിക്കാം ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നതെന്നാണ് മനസ്സിലാ കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച തഹസില്‍ദാര്‍ എസ് ബിജു പറഞ്ഞു പറഞ്ഞു.എന്നാല്‍ എം സാന്‍ഡ് ക്രഷര്‍ യൂണിറ്റ് ജനങ്ങള്‍ക്ക് പ്രയാസ ങ്ങള്‍ സൃഷ്ടിക്കില്ലെന്നും സ്ഥലത്തെ ഉപയോഗ ശൂന്യമായി കിടക്കു ന്ന ക്വാറിയിലാണ് ക്രഷര്‍ പ്രവര്‍ത്തിക്കുകയെന്നും ഹോളോ ബ്രിക്സ് ,ഇന്റര്‍ ലോക്ക് തുടങ്ങിയ നിര്‍മിക്കുന്നതിന് അസംസ്‌കൃത വസ്തു ക്കള്‍ പുറത്ത് നിന്നും എത്തിക്കുകയാണ് ചെയ്യുകയെന്നും ക്രഷര്‍ ഉടമ സലാം പുളിക്കല്‍ വ്യക്തമാക്കി.

എന്നാല്‍ ജനവാസകേന്ദ്രത്തില്‍ ക്രഷര്‍ പ്രവര്‍ത്തിക്കാനൊരുങ്ങു ന്നതിനെതിരെ സമരം ശക്തമാക്കി മുന്നോട്ട് പോവുകയാണ് തടിയം പറമ്പ് ജനകീയ സമിതി.ഇതിന്റെ കഴിഞ്ഞ ദിവസം നിര്‍ദിഷ്ട ക്രഷ റിന് സമീപം ക്രഷര്‍ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചു.എന്‍ ഷംസു ദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോടതിയേയും ഉദ്യോഗസ്ഥരേ യും തെറ്റിദ്ധരിപ്പിച്ച് നേടിയ അനുമതികളുടെ നിജസ്ഥിതി വെളിച്ച ത്ത് കൊണ്ട് വരാനുള്ള നിയമ പോരാട്ടങ്ങളാണ് വേണ്ടതെന്നും ജന കീയ പ്രതിഷേധങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും ഒപ്പമുണ്ടാകുമെ ന്നും എംഎല്‍എ പറഞ്ഞു.ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലൈല ഷാജഹാന്‍, മഠത്തൊടി അലി, എടപ്പറ്റ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യ ക്ഷന്‍ പി.ജോര്‍ജ് മാത്യൂ, കെ.ടി.ഹംസപ്പ, കെ.ടി.നാസര്‍, പി.അഹമദ് സുബൈര്‍, കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!