മണ്ണാര്‍ക്കാട്: ജിഎസ്ടി നിയമത്തിലെ അപകാതകള്‍ മൂലം വ്യാപാരി കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ മാര്‍ച്ച് 10ന് നടത്തുന്ന കല ക്ടറേറ്റ് ധര്‍ണയില്‍ നിയോജക മണ്ഡലത്തിലെ പരമാവധി വ്യാപാരി കളെ പങ്കെടുപ്പിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സ മിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യോഗം തീരുമാനിച്ചു. ജി എസ്ടി ഉദ്യോഗസ്ഥരുടെ പീഡനം,തെരുവോര കച്ചവടങ്ങള്‍ മൂലമു ള്ള ബുദ്ധിമുട്ടുകള്‍,വിവിധ വകുപ്പുകളുടെ ഭാഗത്ത് നിന്നുമുണ്ടാകു ന്ന ദ്രോഹ നടപടികള്‍ തുടങ്ങീ വ്യാപാര മേഖലക്ക് ഉണ്ടാകുന്ന നിര വധി വിഷയങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യ ക്ഷനായി.ലിയാക്കത്തലി അലനല്ലൂര്‍,ഷമീം കരുവള്ളി, ഷമീര്‍ യൂണിയന്‍, മുഫീന ഏനു, ഷൗക്കത്ത് തെങ്കര, കാദര്‍ മാസ്റ്റര്‍, മോഹ നന്‍ ചങ്ങലീരി, ഷാജി തിരുവിഴാംകുന്ന്, സക്കിര്‍ എടത്തനാട്ടുകര, കൃഷ്ണദാസ്, രാജഗോപാല്‍, മുഹമ്മദ് പാലോട്, ജയശങ്കര്‍ കൊടക്കാട് അതുല്‍ അലോഷ്യസ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!