കല്ലടിക്കോട് : ശ്രീകൃഷ്ണപുരം റോഡിലെ കോണിക്കഴി സത്രം കാവ് പാലത്തിന് കൈവരികള്‍ നിര്‍മ്മിച്ചു. നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഇത്. 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയ പാലത്തിന് കൈവരികള്‍ നിര്‍മ്മിക്കാത്തത് പ്രതിേേഷധത്തിനിട യാക്കിയിരുന്നു. ഒരു ബസ് പുഴയിലേക്ക് ചരിഞ്ഞു നിക്കുകയും, ബൈക്ക് മറിയുകയുമടക്കം പല അപകടങ്ങളിലും ഭാഗ്യം കൊണ്ടാ ണ് ആളുകള്‍ രക്ഷപെട്ടത്.ഇതേ തുടര്‍ന്നാണ് പൊതുമരാമത്തു വകുപ്പ് കൈവരികള്‍ വെക്കാനുള്ള നടപടി ആരംഭിച്ചത്. പാലത്തോ ടു ചേര്‍ന്നുള്ള പുഴയുടെയും വെള്ളച്ചാട്ടത്തിന്റെയും ഭംഗി ആസ്വ ദിക്കാനായി നിരവധി പേരാണ് വാഹനത്തിലും മറ്റുമായി ഇവിടെ നിക്കാറുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!