പാലക്കാട്: ജില്ലയില്‍ ഡിസംബര്‍ 13, 14, 15 തിയതികളിലായി നടക്കുന്ന ജില്ലാ തല കേരളോല്‍സവം മുണ്ടൂര്‍ കെ.എ.വി ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 14ന് രാവിലെ 10ന്  പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയാകും. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലാ പഞ്ചായത്ത് എന്നിവ യുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ബ്ലോക്കിനു കീഴിലാണ് മത്സര ങ്ങള്‍ സംഘടിപ്പിക്കുക.മുട്ടിക്കുളങ്ങര കെ.എ.പി ബറ്റാലിയന്‍ ക്യാംപില്‍ ഡിസംബര്‍ 13 ന് ആരംഭിക്കുന്ന കായിക മത്സരങ്ങ ളോടെയാണ് കേരളോല്‍സവ ത്തിന് തുടക്കമാകുന്നത്. ഗെയിംസ് ഇനങ്ങളാണ് മുട്ടിക്കുളങ്ങര ക്യാമ്പില്‍ നടത്തുക. കായിക മത്സര ങ്ങള്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്ത കുമാരി ഉദ്ഘാടനം ചെയ്യും. കളരി, ആര്‍ച്ചറി മത്സരങ്ങള്‍ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ക്രിക്കറ്റ് സി.ബി.കെ.എം.എച്ച്.എസ് പുതുപ്പരിയാരത്തും നടക്കും. നീന്തല്‍ മത്സരങ്ങള്‍ പല്ലശ്ശന നരിക്കുള ത്തിലായിരിക്കും സംഘടിപ്പിക്കുക. അത്ലറ്റിക്മത്സരങ്ങള്‍ പാലക്കാട് മെഡിക്കല്‍ കോളെജ് സിന്തറ്റിക് ട്രാക്കില്‍ നടക്കും. കലാ മത്സരങ്ങള്‍ മുണ്ടൂര്‍ കെ.എ.വി ഓഡിറ്റോറിയം, മുണ്ടൂര്‍ ജി.എല്‍.പി. സ്‌കൂള്‍, മുണ്ടൂര്‍ ഹൈസ്‌കൂള്‍, മുണ്ടൂര്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.ഉദ്ഘാടന പരിപാടിയില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി, പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റുമാര്‍, യുവജനക്ഷേമ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെ ടുക്കും. ഡിസംബര്‍ 15ന് വൈകീട്ട് അഞ്ചിന് കേരളോല്‍സവം സമാപന സമ്മേളനം കെ.വി.വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!