മണ്ണാര്‍ക്കാട് : ശുചിത്വ – മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കര ണത്തിന്റെയും വിദ്യാര്‍ഥികളില്‍ ശുചിത്വശീലം വളര്‍ത്തുന്നതിന്റെയും ഭാഗമായി ശുചിത്വ മിഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ജില്ലാതലത്തില്‍ സെപ്റ്റംബര്‍ 25ന് എല്‍.പി/യു.പി,എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗ ങ്ങളിലായി മത്സരംനടത്തും. മത്സരദിവസം രാവിലെ ഒമ്പതിന് സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം കുട്ടികള്‍ എത്തിച്ചേരണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിങ് പേപ്പര്‍ മത്സരവേദിയില്‍ നല്‍കും. മത്സരസമ യം ഒരു മണിക്കൂര്‍. പാഴ്വസ്തുക്കള്‍ ഉറവിടത്തില്‍ തരംതിരിക്കുക, ജൈവമാലിന്യം സ്വന്തം നിലയില്‍ സംസ്‌കരിക്കുക, അജൈവമാലിന്യം ഹരിതകര്‍മ്മസേനക്ക് കൈമാറുക, ഹരിതചട്ടം പാലിച്ചു മാലിന്യോല്പാദനം കുറയ്ക്കുക അതുവഴി നമ്മുടെ പരിസരവും ജലാശയങ്ങളും മനോഹരമായി നിലനിര്‍ത്തുക എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവണം രചന.
എല്‍.പി/യു.പി വിഭാഗത്തിന് ക്രയോണ്‍, എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളര്‍ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ടത്. രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 23ന് വൈകിട്ട് അഞ്ചിനകം ംംം.ൗെരവശംേമാശശൈീി.ീൃഴവഴി പൂര്‍ത്തിയാക്കണം.
ജില്ലാ തലത്തില്‍ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ഓരോ വിഭാഗത്തിലെയും മത്സരവിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കും. എല്‍.പി/യു.പി വിഭാഗം ഒന്നാം സമ്മാനം 4000 രൂപ, രണ്ടാം സമ്മാനം 2500രൂപ, മൂന്നാം സമ്മാനം 1500 രൂപ ക്യാഷ് പ്രൈസ് നല്‍കും. സംസ്ഥാന തലത്തില്‍ ഓരോ ജില്ലയില്‍ നിന്നും ഒരു മത്സരാര്‍ഥിക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും.
എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗം ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 400 0രൂപ, മൂന്നാം സമ്മാനം 2500 രൂപ, പ്രോത്സാഹന സമ്മാനം 1000 രൂപ വീതം എന്നി ങ്ങനെ യാണ്. മത്സരത്തില്‍ ലഭിക്കുന്ന സൃഷ്ടികള്‍ ശുചിത്വമിഷന്അവകാശപ്പെട്ടതും തുടര്‍ പ്രചരണത്തിന് ഉപയോഗിക്കുന്നതിന്ശുചിത്വ മിഷന് അധികാരമുള്ളതുമായിരിക്കും.