മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗ മായി പൂര്‍വ അധ്യാപകരേയും അനധ്യാപകരേയും ആദരിച്ചു. ‘ ആദരണീയം ‘ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പഴയകാല സ്‌കൂള്‍ ഓര്‍മകള്‍ അവര്‍ പങ്കുവെച്ചു. റിട്ട. അധ്യാപകരായ നമ്പന്‍കുട്ടി, രംഗനാഥന്‍, സാറാമ്മ, മേരിക്കുട്ടി, രാമനുണ്ണി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ അധ്യാപകരെല്ലാം ഒന്നിച്ചാണ് അതിഥികളെ സ്വീകരിച്ചത്. പ്രധാനാധ്യാപകന്‍ എ.കെ. മനോജ്കുമാര്‍, അധ്യാപകരായ മോഹനകൃഷ്ണന്‍, വി.എസ്. ഗിരീഷ്, രാഹുല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എല്ലാവര്‍ക്കും ഉപഹാരങ്ങളും നല്‍കി. മണ്‍മറഞ്ഞ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ആദരാഞ്ജലി കളുമര്‍പ്പിച്ചു. സ്‌കൂളിലെ അധ്യാപകര്‍ അണിനിരന്ന സ്വാഗത നൃത്തവും അരങ്ങേറി. സ്‌നേഹസദ്യയുമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!