മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് തടയണയ്ക്ക് താഴെ മലവെള്ള പ്പാച്ചിലില്‍ ഒഴുകിയെത്തിയടിഞ്ഞ വന്‍മരം പൂര്‍ണമായും മുറിച്ച് നീക്കാത്തത് വീണ്ടും തടസങ്ങള്‍ സൃഷ്ടിക്കുന്നതായി ആക്ഷേപം.തടയണയ്ക്കു മുകളിലൂടെ ഒഴുകിയെത്തു ന്ന പ്ലാസ്റ്റിക് കവറുകളും മറ്റുമാലിന്യങ്ങളും മരക്കൊമ്പിലും വേരിലും തങ്ങിനില്‍ക്കു ന്നുമുണ്ട്. മരം മുഴുവനായി നീക്കംചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് അധികൃതരെ വീണ്ടും സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍. കഴിഞ്ഞമാസമുണ്ടായ മലവെള്ളപ്പാച്ചിലിലാണ് മരം വന്നടിഞ്ഞത്.മരത്തിന്റെ വേരു കള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയിലാണുള്ളത്. നീളത്തില്‍ കിടന്നിരുന്ന തടി യുടെ പകുതി ഭാഗവും ഏതാനും മരക്കൊമ്പുകള്‍ കഴിഞ്ഞമാസം അഗ്നിരക്ഷാസേന യെത്തി നീക്കംചെയ്തിരുന്നു. ജലനിരപ്പ് കുറയുമ്പോള്‍ അവശേഷിക്കുന്ന ഭാഗങ്ങളും മുറിച്ച് മരം പൂര്‍ണമായി നീക്കംചെയ്യാമെന്നാണ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നത്. നിലവില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മരത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ മുക്കാല്‍ഭാഗവും വെള്ളത്തിന് പുറത്താണ് കിടക്കുന്നത്. അലക്കാനും കുളിക്കാനുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ കൂടുതല്‍ ആശ്രയിക്കുന്നത് ചെക്ക്ഡാമിലാണ്. ആഴം കുറവായതിനാല്‍ കുട്ടികള്‍ നീന്തിക്കളിക്കുന്ന ഭാഗംകൂടിയാണിത്. വെള്ളത്തി ലിറങ്ങുമ്പോള്‍ വേരുകളും മറ്റും ശരീരത്തില്‍ തട്ടി മുറിവേല്‍ക്കുന്നത് പതിവായിരിക്കു കയാണ്. മരം വലിച്ചുനീക്കി പൂര്‍ണമായി മുറിച്ചുനീക്കിയാല്‍ പ്രശ്‌നത്തിന് പരിഹാരമാ കും.