കോട്ടോപ്പാടം: തിരുവിഴാംകുന്ന് കാപ്പുപറമ്പിന്റെ കലാകായിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവമായി പ്രവര്‍ ത്തിക്കുന്ന ഫ്രണ്ട്‌സ് ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പതി നാലാം വാര്‍ഷികാഘോഷം ഡിസംബര്‍ 28ന് നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പറും ക്ലബ്ബ് രക്ഷാധികാരിയുമായ ഒ ഫിറോസ് അധ്യക്ഷത വഹിക്കും.ക്ലബ്ബ് സെക്രട്ടറി ഷാനിര്‍ മണലടി റിപ്പോര്‍ട്ട് അവതരിപ്പിക്കും.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ്, അരിയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ടി. സിദ്ദീ ഖ്,ജില്ലാ പഞ്ചായത്തംഗം എം ജിനേഷ്,ബ്ലോക്ക് പഞ്ചായത്തംഗം വി പ്രീത,കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍, അമ്പലപ്പാറ വാര്‍ഡ് മെമ്പര്‍ ദീപ ഷിന്റോ,മുണ്ടക്കുന്ന് വാര്‍ഡ് മെമ്പര്‍ മുഹമ്മദലി മാസ്റ്റര്‍ അമ്പലപ്പാറ ന്യൂ പവര്‍ ക്ലബ്ബ് പ്രസിഡന്റ് കുഞ്ഞയമു ചേലോക്കാടന്‍,മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ക്ലബ്ബ് പ്രസി ഡന്റ് ലുക്മാന്‍ സി, നൂണപ്പാടം യാഫ ക്ലബ്ബ് പ്രസിഡന്റ് മുസ്തഫ, പ്രോഗ്രാം ചെയര്‍മാന്‍ ടി.പി.റഹ്മത്ത് തുടങ്ങിയവര്‍ സംസാരിക്കും. ക്ലബ്ബ് പ്രസിഡന്റ് ഇ ഷൗക്കത്ത് സ്വാഗതം പറയും. കാപ്പ് പറമ്പ് അങ്കണവാടി കുട്ടികളുടെ ഉള്‍പ്പടെ വിവിധയിനം കലാപരിപാടി കളും ആഘോഷത്തോടനുബന്ധിച്ച് നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!