മണ്ണാര്‍ക്കാട് : ഉപജില്ലാതല മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ വിദ്യാഭ്യാ സ വകുപ്പ് പുറത്തിറക്കിയ പ്രവൃത്തി പരിചയമേള മാനുവല്‍ പരിഷ്‌കരണം മേളകളെ പ്രതിസന്ധിയിലാക്കുമെന്ന് കെ.എസ്.ടി.യു. വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാ ഗങ്ങളിലായി 10 ഇനങ്ങള്‍ ഒഴിവാക്കിയും 11 ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തുമാണ് ഭേദഗതി. സ്‌കൂള്‍തല മത്സരങ്ങള്‍ കഴിഞ്ഞ് ഉപജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിക ളോട് ഇനം ഒഴിവാക്കിയെന്ന് പറയുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും.

വലിയതുക ചെലവഴിച്ച് അസംസ്‌കൃത സാധനങ്ങള്‍ വാങ്ങി ഉപജില്ലാ മത്സരങ്ങള്‍ ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളോടാണ് അവസാന മണിക്കൂറില്‍ മത്സര ഇനം ഒഴിവാക്കിയതായി അറിയിപ്പ് നല്‍കിയിട്ടുള്ളത്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ സംസ്ഥാ നതല മത്സരങ്ങളില്‍ പങ്കെടുത്ത് ഗ്രേഡുകള്‍ നേടിയ വിദ്യാര്‍ഥികള്‍ പത്താം തരത്തില്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്ത് ഗ്രേഡുകള്‍ കരസ്ഥമാക്കിയാല്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ട്. ഒട്ടേറെ വിദ്യാര്‍ഥികളുടെ ഗ്രേസ്മാര്‍ക്കിനുള്ള അവസരമാണ് മാനുവല്‍ പരിഷ്‌കരണത്തിലൂടെ നഷ്ടമായിരിക്കുന്നത്.

സാധാരണ കരട് പ്രസിദ്ധീകരിച്ച് അധ്യാപകസംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗ ണിച്ചുമാണ് ഭേഗഗതി ചെയ്യാറുള്ളത്. എന്നാല്‍ ഇത്തരമൊരു ആലോചന നടന്നിട്ടില്ലന്നും പ്രവൃത്തി പരിചയ മേഖലയുമായി ബന്ധമില്ലാത്തവരാണ് മാനുവല്‍ ഭേദഗതി തയ്യാറാ ക്കിയതെന്നും കെ.എസ്.ടി.യു. ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഏകപ ക്ഷീയമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ.എസ്.ടി.യു. മണ്ണാര്‍ക്കാട് ഉപജില്ലാ പ്രസിഡന്റ് സലീം നാലകത്ത്, ജനറല്‍ സെക്രട്ടറി ടി.പി മന്‍സൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!