പാലക്കാട്:സംസ്ഥാന കലാ-കായിക-ശാസ്ത്ര മേളകളില്‍ ഒന്നാമ തെത്തി ഹാട്രിക് വിജയം കൈവരിച്ച ജില്ലയിലെ വിജയികളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിക്കുന്നു . ജനുവരി ഏഴിന് വൈകിട്ട് മൂന്നിന് ചെറിയ കോട്ടമൈതാനത്ത് നടക്കുന്ന പരിപാടി മന്ത്രി എ. കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഘാടക സമിതി ചെയര്‍മാനായും പാല ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ വൈസ് ചെയര്‍ മാന്‍, ജില്ലയിലെ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍. എ. മാര്‍ , വിവിധ നഗരസഭ ചെയര്‍മാന്‍മാര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജനറല്‍കണ്‍വീനറും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ട്രഷററുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. കൂടാതെ പരിപാടിയുടെ ഏകോപനത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ അഡ്വ .കെ. ശാന്തകുമാരി യോഗംഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍, എം.എ. അരുണ്‍കുമാര്‍, കെ. ഭാസ്‌കരന്‍, ഹമീദ് കൊമ്പത്ത് , എം.എന്‍. വിനോദ്, എ.ജെ.ശ്രീനി, വി.സുകു മാരന്‍, സതീഷ് മേനോന്‍ എന്നിവരുള്‍പ്പെട്ട സംഘടനാ പ്രതിനി ധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പേര് ക്ഷണിച്ചു
സംസ്ഥാന സ്‌കൂള്‍ കലോത്സവം,കായിക മേള, ശാസ്‌ത്രോത്സവം എന്നിവയില്‍ ജേതാക്കളായ വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിക്കുന്നതിനായി ജനുവരി 7 ന് കോട്ടമൈതാനത്ത്’ സംഘടിപ്പിക്കുന്ന ചടങ്ങിന് ഉചിതമായ പേര് കണ്ടെത്തുന്നതിന് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അനുയോജ്യമായ നിര്‍ദേശങ്ങള്‍ മത്സരാടിസ്ഥാനത്തില്‍ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും.നിര്‍ദേശങ്ങള്‍ ddepkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9447897654 നമ്പറിലോ നല്‍കണം.