സ്വാഗത സംഘം രൂപീകരിച്ചു

അലനല്ലൂര്‍: ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനം ഫെ ബ്രുവരി 19,20 തിയതികളില്‍ അലനല്ലൂര്‍ വെച്ച് നടത്താന്‍ തീരുമാ നിച്ചു.ബ്ലോക്കിന് കീഴിലെ 35828 അംഗങ്ങളെ പ്രതിനിധീകരിച്ച് 160 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.സെമിനാറുകള്‍, കലാ സന്ധ്യ, മുന്‍ കാല പ്രവര്‍ത്തകരുടെ സംഗമം, അനുമോദന സദസ്സ്, കലാ കായിക മത്സരങ്ങള്‍, ഓണ്‍ലൈന്‍ മത്സരങ്ങള്‍ തുടങ്ങി വൈ വിദ്ധ്യമാര്‍ന്ന അനുബന്ധ പ്രചാരണ പരിപാടികളും സംഘടിപ്പി ക്കും.

സമ്മേളനത്തിന്റെ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐഎം ഏരിയ കമ്മറ്റി അംഗവുമായ വി.അബ്ദുല്‍ സലീം ചെ യര്‍മാനും, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാ ടം കണ്‍വീനറുമായ 251 അംഗ സംഘാടക സമിതിയെ തെരഞ്ഞെടു ത്തു.

സ്വാഗതസംഘ രൂപീകരണ യോഗം സിപിഎം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുഭാ ഷ് ചന്ദ്രന്‍ അധ്യക്ഷനായി. കെ സി റിയാസുദീന്‍,എം ജയകൃഷ്ണന്‍, കെ എ സുദര്‍ശന കുമാര്‍, പി മുസ്തഫ, രഞ്ജിത്ത്, ടോമി തോമസ് എന്നിവര്‍ പങ്കെടുത്തു.ശ്രീരാജ് വെള്ളപ്പാടം സ്വാഗതവും റംഷീക് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!