അലനല്ലൂര്‍: സാന്ത്വന പരിചരണത്തിന്റെ പ്രധാന്യം പൊതു സമൂഹ ത്തിലും വിദ്യാര്‍ത്ഥികളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയു ള്ള സാന്ത്വന സന്ദേശയാത്രയുമായി എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു. ‘പരിച രണം നമ്മുടെ ഔദാര്യമല്ല,രോഗികളുടെ അവകാശമാണെന്ന സന്ദേ ശമുയര്‍ത്തി നടന്ന റാലിയില്‍ എടത്തനാട്ടുകര ഗവ.ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ എസ്പിസി,സൗകൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ ത്ഥികള്‍ അണി നിരന്നു.
സ്‌കൂളില്‍ നിന്നും ആരംഭിച്ച സന്ദേശയാത്ര കോട്ടപ്പള്ള ടൗണില്‍ സ മാപിച്ചു.തുടര്‍ന്ന് നടന്ന യോഗം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാനവാസ് മാസറ്റര്‍ ഉദ്ഘാടനം ചെയ്തു.പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ചെയര്‍മാന്‍ റഷീദ് ചതുരാല അധ്യക്ഷനായി.
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെ യര്‍മാന്‍ മഠത്തൊടി അലി,പഞ്ചായത്ത് അംഗം സജ്‌ന സത്താര്‍, ജി ഒഎച്ച്എസ് പ്രധാന അധ്യാപകന്‍ ഇന്‍ചാര്‍ജ് സക്കീര്‍ ഹുസൈന്‍ സി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ അഹമ്മദ് സാബു ടികെ ,ഗൈഡ് ക്യാപ്റ്റന്‍ നൗഷിദ സി,ജീവ പ്രതിനിധി ആസിഫ്,വ്യാപാരി പ്രതിനി ധികളായ എ പി മാനു,മുഫീന ഏനു,ക്ലിനിക് ഭാരവാഹികളായ ഹം സു പി,സിദ്ദീഖ് മാസ്റ്റര്‍,ഷമീം കരുവള്ളി,ബഷീര്‍ മാസ്റ്റര്‍,റഹീസ് എട ത്തനാട്ടുകര എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി മുഹമ്മദ് സക്കീര്‍ സ്വാഗതവും പത്മജന്‍ എം നന്ദിയും പറഞ്ഞു.