അലനല്ലൂര്‍: എടത്തനാട്ടുകര – കരുവാരകുണ്ട് റോഡിനോട് ചേര്‍ന്ന് ഉപ്പുകുളം ഓലപ്പാറയില്‍ സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ കക്കൂസ് മാ ലിന്യം തള്ളിയ നിലയില്‍.ഇരുപതോളം കുടുംബങ്ങള്‍ താമസി ക്കുന്ന പ്രദേശത്താണ് നിരുത്തരവാദമപരമായി മാലിന്യം കൊണ്ട് തള്ളിയത്.ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മാലിന്യം ലോ റിയിലെത്തിച്ച് തള്ളുകയായിരുന്നെന്ന് പ്രദേശവാസികള്‍ ആരോ പിച്ചു. വാഹനം റോഡില്‍ നിര്‍ത്തി സമീപത്തെ റബ്ബര്‍ തോട്ടത്തിലേ ക്ക് മാലിന്യം ഒഴുക്കി വിട്ടനിലയിലായിരുന്നു. കുത്തനെയുള്ള ഭാഗ ത്ത് ഒഴുക്കിയ മാലിന്യം 250 മീറ്ററോളം ദൂരം ഒഴുകി പാമ്പോട്ട് കോ ളനിക്ക് സമീപം വരെ എത്തി.പ്രദേശത്തെ ജനങ്ങള്‍ കുടിക്കാന്‍ ഉള്‍ പ്പെടെ ഉപയോഗിക്കുന്ന ഒലപ്പാറയിലെ നീരുറവക്കു സമീപം വരെ മാലിന്യം ഒലിച്ചെത്തിയതും ആശങ്കയുയര്‍ത്തുന്നു.ദുര്‍ഗന്ധം ശ്വസി ച്ച് ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടിയെ ആവശുപത്രിയില്‍ പ്രവേ ശിപ്പിച്ചതായും നാട്ടുകാര്‍ പറഞ്ഞു. എടത്തനാട്ടുകര കോട്ടപ്പള്ളയി ലെ ഒരു സ്വകാര്യ ക്വാട്ടേഴ്‌സില്‍ നിന്നുള്ള മാലിന്യമാണ് ഇവിടെ തള്ളിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി മാലിന്യം മണ്ണിട്ട് മൂടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മാലിന്യം തള്ളിയവര്‍ ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെ ട്ടു.നാട്ടുകല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.