പാലക്കാട്:സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സ് ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. ആരംഭത്തില്‍ 29 ആംബുല ന്‍സുകള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. വെറ്ററിനറി ഡോക്റ്റര്‍, അറ്റന്റര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരാണ് വാഹ നത്തില്‍ ഉണ്ടാവുക. ജില്ലയില്‍ രാത്രി സമയങ്ങളില്‍ മൃഗ ഡോക്റ്റ ര്‍മാരുടെ സേവനത്തിന് പുറമെയാണ്് വെറ്ററിനറി ആംബുലന്‍സ് സേവനം തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. കേരളശ്ശേരി സെന്റര്‍ ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പാലക്കാട് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു മന്ത്രി.

ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിലകുറച്ച് ലഭിക്കാന്‍ സംസ്ഥാന ത്ത് കേരള ഫീഡ്സിന്റെ ആഭിമുഖ്യത്തില്‍ കാലിത്തീറ്റ ഉത്പാദന ത്തിന തുടക്കം കുറിച്ചു. ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളില്‍ സോയ, കടല, ചോളം എന്നിവ കൃഷി ചെയ്യും. കര്‍ഷകരില്‍ നിന്നും ഇവ കേരള ഫീഡ്സ് വില നല്‍കി തിരികെ വാങ്ങി കാലിത്തീറ്റ ഉത്പ്പാദി പ്പിക്കും. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അധികം വരുന്ന വൈക്കോല്‍ കിസാന്‍ റെയില്‍ സേവനം ഉപയോഗിച്ച് കേരളത്തില്‍ എത്തിച്ച് പോഷക സമ്പുഷ്ടമായ കാലിത്തീറ്റ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

തീറ്റ പുല്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് വലിയ പിന്തുണയും സഹായവും നിലവില്‍ നല്‍കുന്നുണ്ട്. പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ മികച്ച പശുക്കള്‍ അനിവാര്യമാ ണ്. ഇത്തരം പശുക്കളെ കേരളത്തില്‍ വ്യാപകമാക്കും. പശുക്കളുടെ ആരോഗ്യം, ഇനം തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുന്ന റേ ഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ അഥവാ ഇസമ്പത്ത് പ ദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമിടും. രാജ്യത്ത് ആദ്യമായി പത്തനം തിട്ടയിലാണ് പൈലറ്റ് പ്രോജക്ട് ആരംഭിച്ചത്. പശുക്കളുടെ ചെവിയി ല്‍ ചെറിയ ചിപ്പ് ഘടിപ്പിക്കുന്നതാണ് പദ്ധതി. പുതിയ സംവിധാന ത്തില്‍ പശുക്കള്‍ക്ക് കാത് കീറുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. ഏഴര കോടി രൂപയാണ് ചെലവ്. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കും. കേരളത്തിലെ മുഴുവന്‍ പശുക്കള്‍ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്ന പദ്ധതിക്ക് കേന്ദ്ര സഹായത്തോടെ തുടക്കം കുറി ക്കും. ഒരു പശു ചത്താല്‍ മറ്റൊരു പശുവിനെ വാങ്ങിക്കാന്‍ കര്‍ഷക ന് കഴിയുന്ന രീതിയിലാണ് പദ്ധതി ആലോചിക്കുന്നത്.

ക്ഷീര കര്‍ഷകരെ സഹായിക്കാനുള്ള എല്ലാ സാധ്യതകളും സര്‍ ക്കാര്‍ പ്രയോജനപ്പെടുത്തും. കുളമ്പുരോഗം പ്രതിരോധിക്കാന്‍ വ കുപ്പിന് കാര്യമായി ഇടപെടാനായി. കൃത്യമായ ഇടവേളകളില്‍ വാക്സിന്‍ നല്‍കാനായാല്‍ കുളമ്പുരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയും. കുളമ്പുരോഗ വാക്സിന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കും. ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തനം ഏകീകരിക്കാനുള്ള ഇ സംവിധാനം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ക്ഷീര മേഖലയിലെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഓരോ കര്‍ഷകനും ക്ഷീര കര്‍ഷക ക്ഷേമ സമിതിയില്‍ അംഗമാവണമെന്നും മന്ത്രി പറഞ്ഞു.

ക്ഷീര കര്‍ഷക സംഗമത്തില്‍ കര്‍ഷക സെമിനാര്‍, ഡയറി ക്വിസ് എന്നിവ നടന്നു. പരിപാടിയില്‍ മികച്ച ക്ഷീര കര്‍ഷകരെയും ക്ഷീര കര്‍ഷരുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെയും കായിക പ്രതിഭകളെയും ആദരിച്ചു. അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായ പരിപാടിയില്‍ കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് ഷീബ സുനില്‍, ജില്ലാ പഞ്ചായത്തംഗം എ. പ്രശാന്ത്, ക്ഷീര വികസന വകുപ്പ് ഡയറകടര്‍ വി.പി സുരേഷ് കുമാര്‍, ഡെപ്യൂട്ടി ഡ യറക്ടര്‍ ജെ.എസ് ജയസുജീഷ്, കേരളശ്ശേരി ക്ഷീര സംഘം സെന്റര്‍ പ്രസിഡന്റ് ഇ. ഉണ്ണികൃഷ്ണന്‍, പി.ബി സജീവ്, എം.ജയകൃഷ്ണന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ക്ഷീരസംഘം പ്രതി നിധികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!