സിപി സാബു ഏരിയ സെക്രട്ടറി
അഗളി:മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് അടിയന്തരമായി ഗതാഗ ത യോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സിപിഎം അട്ട പ്പാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.അട്ടപ്പാടിയില്‍ ശിശുമരണ ങ്ങള്‍ക്ക് തടയിടാന്‍ ആദിവാസി ഭക്ഷണ പോഷക സമൃദ്ധമായ കൃ ഷി പ്രോത്സാഹിപ്പിക്കുക,കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക,ട്രൈബല്‍ താലൂക്കിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് താലൂക്കിന്റെ എ ല്ലാ പ്രവര്‍ത്തനങ്ങളും നടത്തി മുന്നോട്ട് പോകാന്‍ നടപടി സ്വീകരി ക്കുക,ആദിവാസികള്‍ ഉള്‍പ്പടെ കുടിയേറ്റ കര്‍ഷകര്‍ക്ക് 1973 വരെ പട്ടയം അനുവദിച്ചിരുന്ന ഭൂമിയില്‍ വനംവകുപ്പ് അതിക്രമിച്ച് ജണ്ട നിര്‍മിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേ ളനം അംഗീകരിച്ചു.
കെവി വിജയദാസ് നഗറില്‍ (ഇഎംഎസ് ഓഡിറ്റോറിയം) ചേര്‍ന്ന സ മ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് സംസ്ഥാ ന സമിതി അംഗം ഗിരിജാ സുരേന്ദ്രനും,പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേ ലുള്ള ചര്‍ച്ചയ്ക്ക് ഏരിയ സെക്രട്ടറി സിപി ബാബുവും, ക്രെഡന്‍ഷ്യ ല്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്ക് കെവി അനീഷും മറുപടി നല്‍ കി.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇഎന്‍ സുരേഷ് ബാബു,വി ചെന്താമരാക്ഷന്‍ സംസാരിച്ചു.സിപി ബാബു സെക്രട്ടറിയായി 14 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.വികെ ജയിംസ്, എന്‍. ജംഷീര്‍,എന്‍ പി ഷാജന്‍,പി രാമമൂര്‍ത്തി,കെവി അനീഷ്,ആര്‍ രാജേ ഷ്,ജോസ് പനക്കാമറ്റം,പികെ ഉത്തമന്‍,ശ്രീലക്ഷ്മി ശ്രീകുമാര്‍,എ പരമേശ്വരന്‍,ടി രവി,ഗീത ശശിധരന്‍,കെ ശിവകാമി,പി രാജന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.