പാലക്കാട് : കേരളത്തിലെ ആരോഗ്യമേഖല വലിയ തകര്‍ച്ച നേരിടു ന്നുവെന്നും അതിന്റെ ഉദാഹരണമാണ് അട്ടപ്പാടിയില്‍ ഉണ്ടായതെ ന്നും കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം.കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസവിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ മരിക്കുമ്പോള്‍, പ്രസവാ നന്തരം അമ്മമാര്‍ മരിക്കുമ്പോള്‍ അത് ഏതെങ്കിലും ഒരു സര്‍ക്കാര്‍ വകുപ്പിന്റെ പരാജയമല്ല മറിച്ചു ജനകീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന വസ്തുതയാണ് പുറത്തു വരുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണ കാലത്തെ നേട്ടമാണ് കഴിഞ്ഞ ദിവസം നീതി ആയോഗ് പുറത്തുവിട്ട സര്‍വ്വേ ഫലത്തി ന്റെ അടിസ്ഥാനം. കോണ്‍ഗ്രസോ യുഡിഎഫോ താങ്കളുടെ മാത്രം നേട്ടം ആണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍ സര്‍വ്വേ ഫലം പുറത്തുവന്ന മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത് ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടമാണെന്ന തരത്തിലുള്ള പ്രചാരണമാണ് മുഖ്യ മന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയത്. യുഡി എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളില്‍ ഗര്‍ഭിണികള്‍ക്കും നവജാതശിശുക്ക ള്‍ക്കും ഒട്ടേറെ ആനുകൂല്യങ്ങളും പദ്ധതികളും നടപ്പിലാക്കിയി രുന്നു. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുപക്ഷ സ ര്‍ക്കാര്‍ ഈ പദ്ധതികളെല്ലാം അട്ടിമറിക്കുകയായിരുന്നു. അട്ട പ്പാ ടിയിലെ പല പ്രദേശങ്ങളിലും പോഷകാഹാരങ്ങള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ ഏറെ ആകുന്നു.അടിയന്തിരമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വി ടി ബല്‍റാം ആവിശ്യപ്പെട്ടു.

കെ എസ് യു പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ മാത്യു കെ ജോണ്‍,അസ്ലം പി.എച്ച്,കോണ്‍ഗ്രസ് നേതാക്കളായ പി.സി ബേ ബി,ഷിബു സിറിയക്ക്,ജോബി കുരുവിക്കാട്ടില്‍,എന്‍.കെ രഘു ത്തമന്‍,എം.ആര്‍ സത്യന്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെ ക്രട്ടറി വിനോദ് ചെറാട്,സി.വിഷ്ണു,നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത കെ.എസ്.യു ജില്ലാ ഭാരവാ ഹികളായ ഗൗജ വിജയകുമാര്‍,അജാസ്,ശ്യാം ദേവദാസ്,ആസിഫ് കാപ്പില്‍,ആദര്‍ശ് മുക്കട,നിഖില്‍ കണ്ണാടി,ജിഷില്‍,ജിഷ്ണു,പി.ടി അജ്മല്‍,ടിറ്റു വര്‍ഗ്ഗീസ്,സഫിന്‍ ഓട്ടുപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നേതൃത്വം നല്‍കുന്ന യുഡി എഫ് സംഘം തിങ്കളാഴ്ച അട്ടപ്പാടി സന്ദര്‍ശിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!