മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിലും ഘടക സ്ഥാപന ങ്ങളിലും സര്‍, മാഡം വിളി ഒഴിവാക്കി.ഭരണ ഭാഷയിലെ വിധേയ ത്വ പദങ്ങളായ സര്‍, മാഡം എന്നീ വിളികള്‍ അവസാനിപ്പിക്കണമെ ന്നും കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിലും ഘടക സ്ഥാപനങ്ങളി ലും വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷകള്‍ നല്‍കു മ്പോള്‍ ആയതില്‍ ചേര്‍ക്കുന്ന ബഹുമാനപ്പെട്ട, വിനീതമായി, അ ങ്ങേക്ക്, അവര്‍കള്‍, ദയവുണ്ടായി, താഴ്മയോടെ അപേക്ഷിക്കുന്നു തുടങ്ങിയ പദങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കുമരംപു ത്തൂര്‍ ഭരണ സമിതി മുമ്പാകെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷാ നു നിഷാനു കത്ത് നല്‍കിയിരുന്നു.ഇത് ഭരണ സമിതി യോഗം ചര്‍ച്ച ചെയ്യുകയും ഐക്യകണ്‌ഠേന തീരുമാനമെടുക്കുകയുമായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗമാണ് സര്‍, മാഡം വിളികളെ ന്നും സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിടുന്ന ഈ കാലത്ത് ഇത്തരം പദങ്ങള്‍ പ്രയോഗിക്കുന്നത് പുനപരിശോധിക്കപ്പെടേണ്ടതാണ് എന്ന ചിന്തയാണ് ഭരണസമിതിയെ ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കാത്തതി ന്റെ പേരില്‍ പഞ്ചായത്തിലോ ഘടക സ്ഥാപനങ്ങളിലോ സേവന ങ്ങള്‍ തടയപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവരോട് പരാതിപ്പെടാവുന്നതാണ്. ഉദ്യോഗസ്ഥരുടെ പേരും തസ്തികകളും എല്ലാ ടേബിളിലും പ്രദര്‍ശിപ്പിക്കാനും പൊതുജനങ്ങ ളുടെ അറിവിലേക്ക് സര്‍, മാഡം വിളി വിലക്കി ബോര്‍ഡ് പ്രദര്‍ശി പ്പിക്കാനും ഭരണ സമിതി യോഗം ഐക്യ കണ്‌ഠ്യേന തീരുമാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!