മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയും ബി.ഡി.കെ മണ്ണാര്‍ക്കാട് താലൂക്ക് കമ്മറ്റിയും കേരള കാത്തോലിക് യൂത്ത് മൂവ് മെന്റ് (കെ.സി.വൈ.എം) ചിറ്റൂര്‍ യൂണിറ്റും സംയുക്തമായി മണ്ണാര് ക്കാട് താലൂക്ക് ആസ്പത്രി ബ്ലഡ് ബാങ്കില്‍ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ 37 പേര് പങ്കെടുത്ത് 31 പേര് രക്തദാനം നിര്‍വ്വഹിച്ചു. ബി.ഡി.കെ സേവ്മണ്ണാര്ക്കാട്പ്രതിനിധികളായ അ സ്ലം അച്ചു,റംഷാദ്, റഫീഖ്, കവിത, പ്രീത, സുഹ്റ കാരാട്ട്, ലിയാന, കെ.സി.വൈ.എം അംഗങ്ങളായ അക്ഷയ്, ജോര്‍ജ് എന്നിവര്‍ ക്യാമ്പി ന് നേതൃത്വം നല്കി. താലൂക്ക് ആശുപത്രിയിലെ രക്തക്ഷാമം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.