അലനല്ലൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തുടര്‍ച്ചയായുണ്ടാ കുന്ന വൈദ്യുതി നിയന്ത്രണം പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ ക്കും പ്രയാസം തീര്‍ക്കുന്നുവെന്ന പരാതിയുമായി വ്യാപാരി വ്യവ സായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റ് രംഗത്ത്. തുടര്‍ച്ചയായുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്ന വശ്യ പ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റ് അലനല്ലൂര്‍ കെഎസ്ഇബി എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.യൂണിറ്റ് പ്രസിഡന്റ് ഷമീം കരുവള്ളി, സെക്രട്ടറി ടി.പി ഇല്ല്യാസ്, ട്രഷറര്‍ ഹാരിസ് ചേരിയത്ത്, സക്കീര്‍ നാലു കണ്ടം,ഖാദര്‍ ആലക്കല്‍ എന്നിവര്‍ സംബന്ധിച്ചു.പരാതിക്ക് ആധാരമായ വിഷയങ്ങളില്‍ അനുഭാവ പൂര്‍വ്വം വേണ്ട നടപടികള്‍ സ്വീകരിക്കാ മെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ഉറപ്പ് നല്‍കി.