തെങ്കര: കോവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാ ഴ്ചവെച്ച തെങ്കര വെള്ളാരംകുന്ന് സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈ വര് റിയാസിനെ വെള്ളാരംകുന്ന് ഒരുമ സൗഹൃദ കൂട്ടായ്മ ആദരി ച്ചു.കോവിഡ് ബാധിതരായവരെ ആശുപത്രിയില്‍ എത്തിക്കുന്നതി നും പരിചരിക്കുന്നതിനുമായി കുടുംബങ്ങള്‍ വരെ മാറി നില്ക്കുന്ന സമയത്ത് രോഗികള്‍ സാന്ത്വനമായി നിലകൊണ്ട റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് ആദരം.പഞ്ചായത്ത് മെമ്പര്‍ സികെ അബ്ദുല്‍ ഗഫൂര്‍, ഒരുമ രക്ഷാധികാരി സലീം മറ്റത്തൂര്‍, .ഷമീര്‍ പഴേരി എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്കി. റഷീദ് പൊതിയില്‍, മുഹമ്മദ് യാക്കൂബ്, സഹീര്‍ ടികെ, റിയാസ് എപി, മുഹമ്മദാലി അക്കര, ഷഫീഖ് കെപി,മുസ്തഫ പിവി, അജ്മല്‍ എം ,സഹീര്‍ സികെ എന്നിവര്‍ പങ്കെടുത്തു.
![](http://unveilnewser.com/wp-content/uploads/2021/09/IMG-20210912-WA0009-1024x246.jpg)