അലനല്ലൂര്‍: പഞ്ചായത്തിലെ കൈരളി -മുറിയക്കണ്ണി- തിരുവിഴാം കുന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെ യര്‍ പാര്‍ട്ടി എന്‍ ഷംസുദ്ദീന് എംഎല്‍എയ്ക്ക് നിവേദനം നല്കി.
വര്‍ഷങ്ങളായി റോഡ് ഗതാഗത യോഗ്യമല്ലാതെയാണ് കിടക്കുന്ന ത്.വെള്ളിയാര്‍ പുഴയുടെ ഇരുകരകളിലുമായി താമസിക്കുന്ന ജന ങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗം കൂടിയാ ണ്.റോഡ് നവീകരിച്ചാല്‍ എടത്തനാട്ടുകര -മണ്ണാര്‍ക്കാട് ബൈപ്പാ സായും ഉപയോഗിക്കാം.എന്നാല്‍ ഇക്കാര്യങ്ങളില്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അനാസ്ഥയാണ് കാണിക്കുന്നതെന്ന് വെല്‍ഫെയര്‍ പാ ര്‍ട്ടി ആരോപിച്ചു.എംഎല്‍എ ഇടപെട്ട് വിഷയം പരിഹരിക്കണമെ ന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നോ പഞ്ചായത്ത് നേതൃത്വത്തിലോ അടിയന്തരമായി ഫണ്ട് വെ ച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
കൈരളി യൂണിറ്റ് പ്രസിഡന്റ് കെ അബ്ദുല്‍ അസീസ് എംഎല്‍എ യ്ക്ക് നിവേദനം സമര്‍പ്പിച്ചു.മണ്ഡലം പ്രസിഡന്റ് കെ.വി അമീര്‍, വൈസ് പ്രസിഡന്റ് ടി ശുഹൈബ് എന്നിവര്‍ സംബന്ധിച്ചു. കൈ രളി ജംഗ്ഷന് മുതല്‍ വായനശാല വരെയുള്ള ഭാഗം അറ്റകുറ്റപ ണികള് നടത്തുന്നതിനായി മൂന്ന് ലക്ഷത്തോളം രൂപ വകയിരുത്തി യിട്ടുള്ളതായാണ് വാര്‍ഡ് മെമ്പറില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
![](http://unveilnewser.com/wp-content/uploads/2021/09/Alanallur-Urban-Bottom-2-2-1024x246.jpg)