കുമരംപുത്തൂര്‍ :സ്‌നേഹവും സന്തോഷവും നിറഞ്ഞ നിമിഷ ങ്ങളായിരുന്നു ഇന്നലെ പയ്യനെടത്തെ അഭയം ആശ്രമത്തില്‍. കരുതലും പരിഗണനയും വാരിപ്പുണര്‍ന്ന നല്ലദിനം.ഇതെല്ലാം സമ്മാനിച്ച മണ്ണാര്‍ക്കാട് എംഇടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റംഗങ്ങളെ ഇവരൊരിക്കലും മറക്കില്ല. സഹജീവി സ്‌നേഹത്തിന്റെ സംഗമ വേദിയായി അഭയത്തിലെ സംഗമം. കൊച്ച് മക്കളെ അടുത്ത് കിട്ടിയ പോലുള്ള സന്തോഷമാ യിരുന്നു ചിലര്‍ക്ക്.കുശലം പറഞ്ഞും സ്‌നേഹം പങ്കുവെച്ചും ആടി യും പാടിയും അഭയത്തിലെത്തിയ വിരുന്നുകാരെ അന്തേവാസി കള്‍ ആനന്ദിപ്പിച്ചു. പാഥേയം എന്ന പരിപാടിയുടെ ഭാഗമായാണ് എന്‍എസ്എസ് പ്രവര്‍ത്തകര്‍ അഭയത്തിലെ അന്തേവാസികളെ കാണാനായെത്തിയത്. അമ്പതോളം പേരടങ്ങുന്ന സംഘം ഏറെ നേരം അന്തേവാസികള്‍ക്കൊപ്പം ചെലവഴിച്ചു.അവര്‍ക്ക് ഭക്ഷണ വും നല്‍കി. എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ സിജില, എന്‍എസ്എസ് ലീഡര്‍മാരായ അലന്‍,കൃഷ്‌ണേന്ദു, സാമൂഹ്യ പ്രവര്‍ത്തകന്‍ വിഘ്‌നേഷ് ചൂരിയോടന്‍,ഹസനത്ത് ടീച്ചര്‍ എന്നിവ രുടെ നേതൃത്വത്തിലായിരുന്നു അഭയത്തിലെ സന്ദര്‍ശനം.