പാലക്കാട്:സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി പെന്‍ഷന്‍ എന്നിവയുടെ മസ്റ്ററിംഗ് ചെയ്ത് തീര്‍ക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കുമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറി യിച്ചു. സോഫ്റ്റ്വെയര്‍തകരാറുകള്‍ മൂലം നവംബര്‍ 18 ന് മസ്റ്ററിംഗ് ഭാഗികമായി തടസ്സപ്പെട്ടിരുന്നു. നവംബര്‍ 20നും സാങ്കേതിക തക രാറുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി മസ്റ്ററിംഗ് തടസ്സപ്പെടു മെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.സാങ്കേതിക തകരാര്‍ മൂലം ആരു ടെയും പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ഉറപ്പുവരു ത്തും. പാലക്കാട് ജില്ലയില്‍ ഇതുവരെ 10966 പേരുടെ മസ്റ്ററിംഗ് നടന്നിട്ടുണ്ട്. പെന്‍ഷന്‍ക്കാര്‍ക്ക്് തികച്ചും സൗജന്യമായാണ് അക്ഷയ കേന്ദ്ര ങ്ങളില്‍ സേവനം ലഭിക്കുന്നത്. ഇതിനായി പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയ കേന്ദ്രങ്ങളിലോ സര്‍ക്കാരിനോ ഫീസ് നല്‍കേണ്ടതില്ല. കിടപ്പുരോഗികള്‍ മസ്റ്ററിംഗിനായി അക്ഷയ കേന്ദ്രങ്ങളെ സമീപി ക്കേണ്ടതില്ല. പഞ്ചായത്തില്‍ അപേക്ഷ കൊടുക്കുന്ന പക്ഷം, വീടുകളില്‍ അക്ഷയ പ്രതിനിധികള്‍ വന്ന് മസ്റ്ററിംഗ് സൗജന്യമായി നല്‍കും. ഒന്നിലധികം ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവര്‍ രണ്ടു പെന്‍ ഷനുകള്‍ക്കും പ്രത്യേകം മസ്റ്ററിംഗ് നടത്തേണം. സേവന പോര്‍ട്ട ലിലെ ആധാര്‍ നമ്പരും യഥാര്‍ഥ ആധാര്‍ നമ്പരും വ്യത്യാസമുളള വര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെത്തി യഥാര്‍ഥ ആധാര്‍ നമ്പര്‍ സേവനയില്‍ ഉള്‍പ്പെടുത്തണം. തുടര്‍ന്ന് വീണ്ടും അക്ഷയ യില്‍ എത്തി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.ആധാര്‍ കാര്‍ഡ്, യു.ഐ .ഡി.എ.ഐ സസ്പെന്‍ഡ് ചെയ്തിരിക്കുന്നവര്‍ അക്ഷയ കേന്ദ്രത്തി ലെത്തി ആധാര്‍ ആക്റ്റിവേറ്റ് ചെയ്തശേഷമാണ് മസ്റ്റര്‍ ചെയ്യേണ്ട താണ്. ആധാര്‍ കാര്‍ഡ് സേവനസൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാ ത്തവര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമീപിച്ചാല്‍ ബന്ധപ്പെട്ട സെക്രട്ടറി ആധാര്‍ കാര്‍ഡ് സേവനയില്‍ ഉള്‍പ്പെടുത്തും. ഇതിനു ശേഷം ഗുണഭോക്താവ് അക്ഷയയിലെത്തി മസ്റ്ററിംഗ് ചെയ്യണം. ഗുണഭോക്താവിന്റെ ബയോമെട്രിക് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ആധാര്‍ അപ്ഡേറ്റ് ചെയ്തശേഷം മസ്റ്റര്‍ ചെയ്യുക.