അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് എടത്തനാട്ടുകര ഗവ.ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ സജ്ജീകരിച്ച ഡൊമിസിലറി കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. 50 പേര്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. വീടുകളില്‍ സൗകര്യമില്ലാത്തവരും പ്രകടമായ രോഗം ലക്ഷണ ങ്ങള്‍ ഇല്ലാത്തവരുമായ രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ഒരു നേള്‍സിന്റെ സേവനവും സെന്ററില്‍ ലഭിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ ഉദ്ഘാട നം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഹംസ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെര്‍പേഴ്‌സണ്‍ എ.ലൈല ഷാജഹാന്‍, ക്ഷേമകാ ര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തൊടി അലി, ജില്ലാ പഞ്ചായ ത്തംഗം എം.മെഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ഷാന വാസ്, ബഷീര്‍ തെക്കന്‍, തങ്കം മഞ്ചാടിക്കല്‍, വി.അബ്ദുല്‍ സലീം, ഗ്രാമപഞ്ചായത്തംഗങ്ങളായ ബഷീര്‍ പടുകുണ്ടില്‍, പി.പി സജിന സ ത്താര്‍, എം.ജിഷ, പി.അക്ബര്‍, പി.രഞ്ജിത്ത്, ഹെല്‍ത്ത് സൂപ്രണ്ട് ഡോ.റാബിയ, സൂപ്രവൈസര്‍ എം.നായായണന്‍, എച്ച്.ഐ കെ.ഷം സുദ്ധീന്‍, ജെ.എച്ച്.ഐ പ്രമോദ്കുമാര്‍, ടി.കെ ഷംസുദ്ധീന്‍ തുടങ്ങിയ വര്‍ സംബന്ധിച്ചു.