മണ്ണാര്‍ക്കാട്:പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം. ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായി പി.സി വിഷ്ണുനാഥാണ് മത്സരിച്ചത്..കേരള നിയമസഭയില്‍ കന്നി പ്രവേശ ത്തില്‍ തന്നെ സ്പീക്കര്‍ പദവിയിലെത്തുകയാണ് എംബി രാജേഷ്. പത്ത് വര്‍ഷം ലോക് സഭാംഗമായിരുന്നുവെങ്കിലും കേരള നിയമ സഭയില്‍ പുതുമുഖമാണ്.നിയമസഭയിലെത്തുമ്പോള്‍ തന്നെ ഒരാള്‍ സ്പീക്കറാകുന്നത് ആദ്യമാണ്.പാലക്കാട് തൃത്താല നിയോജക മണ്ഡ ലത്തില്‍ നിന്നും 3173 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എം.ബി രാജേഷ് വിജയിച്ചത്.

ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാര്‍ ആയിരുന്ന മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടേയും കാറല്‍മണ്ണ മംഗലശ്ശേരി എം.കെ രമണിയുടേയും മകനായി പഞ്ചാബിലാണ് എം.ബി. രാജേഷിന്റെ ജനനം. കയിലി യാട് കെ.വി യു.പി, ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവി ടങ്ങളില്‍ വിദ്യാഭ്യാസം. ഒറ്റപ്പാലം എന്‍.എസ്.എസ് കോളെജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തി രുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദവും നേടി.എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ-സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

പാര്‍ലിമെന്റിലേക്ക് പാലക്കാട് നിന്ന് 2009 ലും 2014 ലും തിര ഞ്ഞെടുക്കപ്പെട്ടു. പാലക്കാടില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെ ക്നോളജി (ഐ.ഐ.ടി), കേരളത്തിലാദ്യത്തെ പൂര്‍ണ്ണമായും സൗ ജന്യമായി പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് കേന്ദ്രം, കേരളത്തി ലാദ്യത്തെ ഡേ കെയര്‍ കീമോതെറാപ്പി കേന്ദ്രം, കേരളത്തിലാദ്യ മായി ഓപ്പണ്‍ ജിംനേഷ്യം എന്നിവ യാഥാര്‍ഥ്യമാക്കി.രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെറിയാന്‍.ജെ.കാപ്പന്‍ പുരസ്‌കാരം, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഗ്ലോബല്‍ പ്രവാസി മലയാളി കോണ്‍ഫെഡറേഷന്‍, കോട്ടയം ലയണ്‍സ് ക്ലബ്, പാലക്കാട് -ഷൊര്‍ ണൂര്‍ റോട്ടറി ക്ലബ്ബുകളുടെ അവാര്‍ഡുകള്‍ ലഭിച്ചു. 2011 ല്‍ ദി വീക്ക് ഇന്ത്യയിലെ മികച്ച അഞ്ച് യുവ എം.പിമാരില്‍ ഒരാളായും 2014 ല്‍ മനോരമ ന്യൂസ് കേരളത്തിലെ മികച്ച അഞ്ച് എം.പിമാരില്‍ ഒരാ ളായും തിരഞ്ഞെടുത്തു. 2017 ല്‍ ഡെക്കാണ്‍ ക്രോണിക്കിള്‍ യൂത്ത് ഐക്കണ്‍ ഓഫ് ദി ഇയര്‍ വിശേഷണം നല്‍കി.ഭാര്യ ഡോ. നിനിത അധ്യാപികയാണ്. പാലക്കാട് പി.എം.ജി ഹയര്‍.സെക്കന്‍ഡറി സ്‌കൂ ള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നിരഞ്ജനയും മണപ്പുള്ളിക്കാവ് ഗവ എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി പ്രിയ ദത്തയുമാണ് മക്കള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!