മണ്ണാര്‍ക്കാട്:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപന സമ്മേളനം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എന്‍.സുശീല അധ്യക്ഷയായി .ജില്ലാ പഞ്ചായത്തംഗം സി.അച്യുതന്‍ നായര്‍ ട്രോഫികള്‍ വിതരണം ചെയ്തു.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, വി.പ്രീത, ഇ.രജനി,എ.ഇ.ഒ ഒ.ജി. അനില്‍കുമാര്‍, എച്ച്.എം.ഫോറം കണ്‍വീനര്‍ കെ.വിജയകുമാര്‍, എ.ആര്‍.രവിശങ്കര്‍, പ്രധാനാധ്യാപിക എ.രമണി, പ്രിന്‍സിപ്പാള്‍ പി.ജയശ്രീ, പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ റഷീദ് ചതുരാല എന്നിവര്‍ സംസാരിച്ചു. പൂര്‍ത്തിയായ മത്സര ഇനങ്ങളില്‍ അറബിക് കലോത്സവത്തില്‍ എല്‍.പി.വിഭാഗത്തില്‍ പുല്ലശ്ശേരി സെന്റ് മേരീസ് യുപി. സ്‌കൂള്‍(35 പോയിന്റ്)ഒന്നും ഭീമനാട് ജി.യു. പി. എസ്(28 പോയിന്റ്)രണ്ടും സെന്റ് ഡൊമിനിക് (25 പോയിന്റ്) മൂന്നും സ്ഥാനങ്ങള്‍ നേടി.യു.പി വിഭാഗത്തില്‍ ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര (65 പോയിന്റ്) ഒന്നാം സ്ഥാനവും ലെഗസി എ.യു. പി.എസ് തച്ചനാട്ടുകര (63 പോയിന്റ്)രണ്ടാം സ്ഥാനവും ഇര്‍ഷാദ് എച്ച്എസ് ചങ്ങലീരി (61 പോയിന്റ്) മൂന്നാം സ്ഥാനവും കരസ്ഥ മാക്കി. എച്ച്.എസ് വിഭാഗത്തില്‍ ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടു കര (95 പോയിന്റ്)ഒന്നും കെ.എ.എച്ച്.എസ്.എസ് കോട്ടോപ്പാടം(83 പോയിന്റ്)രണ്ടും കെ.എച്ച്.എസ്.കുമരംപുത്തൂര്‍ (82 പോയിന്റ് )മൂന്നും സ്ഥാനങ്ങള്‍ നേടി.സംസ്‌കൃതോത്സവത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍::യു.പി വിഭാഗം- ചങ്ങലീരി എ.യു.പി സ്‌കൂള്‍ തച്ചനാട്ടുകര ലെഗസി എ.യു.പി സ്‌കൂള്‍,എ.യു.പി.എസ് കുമരംപുത്തൂര്‍ ഹൈസ്‌കൂള്‍ വിഭാഗം: കെ.എച്ച്.എസ് കുമരംപുത്തൂര്‍,ഡിബിഎച്ച്എസ് തച്ചമ്പാറ,ശബരി എച്ച്.എസ് പള്ളിക്കുറുപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!