മണ്ണാര്‍ക്കാട് : കണ്ടമംഗലം, മേക്കളപ്പാറ മൈലാംപാടം എന്നീ പ്രദേശങ്ങളില്‍ പുലി കെണി വീണ്ടും സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ടമംഗലം മേക്കളപ്പാറ ഭാഗത്ത് കണ്ട പുലിയല്ല മൈലാംപാടത്ത് വെള്ളിയാഴ്ച്ച കെണിയിലകപ്പെട്ടിട്ടുള്ളതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ അക പ്പെട്ടത് പുള്ളിപുലിയാണ്. എന്നാല്‍ ടാപ്പിംഗ് തൊഴിലാളി കളടക്കം ജനങ്ങള്‍ കണ്ടത് വരയന്‍പുലിയെയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങള്‍ ഈ പുലിയുടെ അക്രമത്തി നിരയായിട്ടുണ്ട്. ടാപ്പിംഗ് തൊഴിലാളികള്‍ പുലിയെ കണ്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു. കൂടുതല്‍ ഉയരത്തിലുള്ളതായിരുന്നു കണ്ട പുലിയെന്ന് ജനങ്ങള്‍ പറഞ്ഞു. അത്കൊണ്ട് തന്നെ വനംവകു പ്പ് കെണി മറ്റൊരു ഭാഗത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തിരു വിഴാംകുന്ന് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസറെ യൂത്ത് ലീഗ് പഞ്ചായ ത്ത് ഭാരവാഹികള്‍ സമീപിച്ചു. ഭാരവാഹികളായ പടുവില്‍ മാനു, എ.കെ കുഞ്ഞയമ്മു, സി.കെ സുബൈര്‍, ഫസല്‍ കണ്ടമംഗലം, മനാഫ് കോട്ടോപ്പാടം, ഫെമീഷ് കൊറ്റന്‍കോടന്‍, റാഷിഖ് കൊങ്ങ ത്ത് സംബന്ധിച്ചു.