മണ്ണാര്‍ക്കാട്:അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശു പത്രിയില്‍ തസ്തികകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ ഷം സുദ്ദീന്‍ എംഎല്‍എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി .ആശുപത്രിയില്‍ 100 കിടക്കകളുള്ള കെട്ടിടം ഉദ്ഘാടനം ചെയ്ത് മൂന്ന് വര്‍ഷത്തോളമായെങ്കിലും ആനുപാതികമായ തസ്തിക വിന്യാ സം പ്രഖ്യാപിക്കുകമാത്രമാണ് ഉണ്ടായത്.കേരളത്തില്‍ ഏറ്റവുമധി കം ആദിവാസി ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അട്ടപ്പാടിയി ല്‍ ആദിവാസികളും പിന്നോക്ക വിഭാഗക്കാരും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആതുരാലയമാണ് ഇത്.ഈ വിഷയം പലതവണ ആ രോഗ്യ വകുപ്പിന്റേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പ്പെടു ത്തി യെങ്കിലും യാതൊരു തുടര്‍നടപടികളും സ്വീകരിച്ചിട്ടില്ല. അടിയന്ത രമായി തസ്തികകള്‍ അനുവദിക്കണമെന്നും ആശുപത്രിയെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയുണ്ടാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ എംഎല്‍എയെ അറിയി ച്ചു.

അഹാഡ്‌സ് പുറത്താക്കിയവര്‍ക്ക് ജോലി നല്‍കണം

അഹാഡ്‌സ് നിര്‍ത്തലാക്കിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട ആദിവാസി വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് ജോലി ലഭ്യമാകുവാനുള്ള നടപടി ക്രമങ്ങ ള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ തദ്ദേശ സ്വയം വകുപ്പ് മന്ത്രി എ സി മൊയ്തീന് കത്ത് നല്‍കി. മന്ത്രി സഭയുടെ പരിഗണക്ക് വരേണ്ട ഫയല്‍ ഇപ്പോള്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സെക്ഷനിലാണുള്ളതെന്നും അടിയന്തര നടപടി സ്വീ കരിക്കണമെന്നും എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു. ഇതിനാവ ശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി എം എല്‍ എ ക്ക് ഉറപ്പ് നല്‍കി. തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി ശാരദാ മുരളീ ധരന്‍ ഐഎഎസുമായും ചര്‍ച്ച നടത്തി.

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് കെടെറ്റ് യോഗ്യത ഒഴിവാക്കണം

2016ന് മുമ്പ് സര്‍വ്വീസില്‍ കയറിയ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി.2016ന് മുന്‍പ് സര്‍വീസില്‍ കയറിയ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു, എന്നാല്‍ 2016ന് മുന്‍പ് സര്‍വീസില്‍ കയറിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നിര്‍ബന്ധമല്ല.ഈ വിവേചനത്തിനെതിരെ യാണ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥിന് നിവേദനം നല്‍കിയത്. നിവേദനം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി എം എല്‍ എ യെ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!