മണ്ണാര്‍ക്കാട്:കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരി ച്ചു.തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാ വസ്ഥയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.കഴിഞ്ഞ കുറച്ച് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യ നില തീരെ മോശമായിരു ന്നു.ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.

വേലായുധന്‍ തത്ത ദമ്പതികളുടെ മകനായി 1959ല്‍ എലപ്പുള്ളി യിലാണ് കെവി വിജയദാസിന്റെ ജനനം.കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ യായി രുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.സിപിഎം സിറ്റി ബ്രാ ഞ്ച് മെമ്പറായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം തെനാരി ക്ഷീരോത്പാദക സംഘത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ഇടക്കാലത്ത് സിപിഎം ചിറ്റൂര്‍ ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തി ച്ചിരുന്നു.നിലവില്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്.

1990ല്‍ സിപിഎം നടത്തിയ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത വിജ യദാസ് 13 ദിവസത്തോളം ജയില്‍വാസം അനുഷ്ഠിച്ചിരുന്നു.28-ാം വയസ്സില്‍ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെടു ന്നതോടെ യാണ് വിജയദാസിന്റെ പാര്‍ലിമെന്ററി ജീവിതം ആരംഭിക്കുന്ന ത്.1996ല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെ ടുക്കപ്പെട്ടു.2011ലാണ് കോങ്ങാട് നിയോജക മണ്ഡലത്തില്‍ നിന്നും വിജയദാസ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്നത്.2016ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പന്തളം സുകുമാരനെ 13000ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം ആവര്‍ത്തിച്ചത്.പ്രേമകുമാരിയാണ് ഭാര്യ.രണ്ട് മക്കളുണ്ട്.

കടപ്പാട്:ഏഷ്യാനെറ്റ് ന്യൂസ്‌

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!