പാലക്കാട് :ജില്ലയിലെ കോവിഡ് രോഗികളായ വോട്ടര്‍മാര്‍ക്ക് തപാ ല്‍ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ബാല മുരളി അറിയിച്ചു.ഇതിനായി ഇവരുടെ വിശദാംശങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 9 വൈകിട്ട് 3 വരെ ശേഖരിക്കും.ആരോഗ്യ കുടും ബക്ഷേമ വകുപ്പിന്റെ സഹായത്തോടെ ആയിരിക്കും വിശദാംശ ങ്ങള്‍ ശേഖരിക്കുക. ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ മാര്‍ക്കുള്ള യോഗത്തില്‍ ജില്ലാ കലക്ടര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും വീഴ്ച കൂടാതെ നടപ്പിലാക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. എല്ലാ സ്ഥാ നാര്‍ഥികളും പ്രചാരണത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാ ന്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ പി.പി പ്രമോദ്, ബ്ലോക്ക് വരണാ ധികാരികള്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് രോഗികള്‍ക്കുള്ള വോട്ടിംഗ് : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കും. ഇവരെ സ്‌പെഷ്യല്‍ വോട്ടേഴ്‌സ് ആയി പരിഗണിച്ചാണ് വോട്ടിങ് സൗകര്യ മൊരുക്കുക. ഇവര്‍ക്കായി സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍( എസ് പി ബി ) തയ്യാറാക്കും. ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കു ക. ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായ ഡിസംബര്‍ 9 വൈകിട്ട് മൂന്നുവരെ വോട്ടര്‍മാരായ രോഗികളുടെ വിശദാംശങ്ങള്‍ ശേഖരിക്കും.

ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 9 വരെയുള്ള ദിവസങ്ങളില്‍ രോഗികളുടെയോ ക്വറന്റൈനില്‍ ഇരിക്കുന്നവരുടെയോ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഈ കാലയളവില്‍ നെഗറ്റീവ് ആയാലും നേരിട്ടു ള്ള വോട്ടിംഗ് അനുവദിക്കില്ല. ഇവര്‍ പോസ്റ്റല്‍ വോട്ടിങ് ചെയ്യണം. ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ വിശദാംശങ്ങള്‍ ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ വെബ്‌സൈറ്റില്‍ ലഭി ക്കും. എന്നാല്‍ രോഗികളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല.

ജില്ലയില്‍ ഡിസംബര്‍ പത്തിന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഡിസം ബര്‍ ഒന്നുമുതലാണ് വിശദാംശങ്ങള്‍ ശേഖരിക്കുക. എന്നാല്‍ ജില്ല യില്‍ താമസിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആല പ്പുഴ, ഇടുക്കി എന്നീ ജില്ലക്കാര്‍ ഉണ്ടെങ്കില്‍ ഇവരുടെ വിശദാംശങ്ങള്‍ നവംബര്‍ 29ന് തയ്യാറാക്കാം. ഇത് ഡിസംബര്‍ 7 വരെ പുതുക്കാം. ഈ ജില്ലകളില്‍ ഡിസംബര്‍ എട്ടിനാണ് വോട്ടെടുപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!