Author: admin

ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പിന് തുടക്കമായി

പാലക്കാട്:നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷന്‍, 3 ഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ സബ് ജില്ലാ ക്യാമ്പില്‍ നിന്നും തെരഞ്ഞെടു…

മലമ്പുഴ വനിത ഐ.ടി.ഐ.യില്‍ പ്രൊഡക്ഷന്‍ സെന്റര്‍ തുടങ്ങി ആദ്യഘട്ടത്തില്‍ ചുരിദാര്‍ സെറ്റും എല്‍.ഇ.ഡി ബള്‍ബുകളും

മലമ്പുഴ: വനിതാ ഐ.ടി.ഐ.യില്‍ ഇന്‍സ്റ്റിട്ട്യൂട്ട് മാനെജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രൊഡക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇലക്ട്രോണിക്‌സ് മേഖലയില്‍ ‘എസ് ലൈറ്റ്’ എന്ന പേരില്‍ 9 വാട്ട് എല്‍.ഇ.ഡി ഇന്‍വര്‍ട്ടര്‍ ബള്‍ബും ‘നൈപുണ്യം’ എന്ന പേരില്‍ മള്‍ട്ടി ഡിസൈന്‍ ഹാന്‍ഡ് എംബ്രോയിഡറി ചുരിദാര്‍ സെറ്റും…

20 വര്‍ഷങ്ങള്‍ക്ക് ശേഷം പെരുമ്പലം പാടശേഖരത്തില്‍ പുഞ്ചകൃഷി, പച്ചക്കറി കൃഷിക്ക് തുടക്കമായി

ആനക്കര: പെരുമ്പലം പാടശേഖരത്തില്‍ 20 വര്‍ഷമായി മുടങ്ങി കിടന്ന പുഞ്ചകൃഷിക്ക് വീണ്ടും വിത്ത് പാകി കര്‍ഷകര്‍. ആനക്കര കൃഷി ഭവന്റെ സഹായത്തോടെയാണ് കൂട്ടുകൃഷിക്ക് തുടക്കമായത്. 26 കര്‍ഷകര്‍ സംയുക്തമായി 25 ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. സിംഗിള്‍ ടു ഡബിള്‍ ക്രോപ്…

147.78 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്

പാലക്കാട്:കാര്‍ഷിക ജില്ലയായ പാലക്കാടിന്റെ കാര്‍ഷിക ഉല്പാദന മേഖലയ്ക്ക് മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിലെ നിലവിലെ ഭരണസമിതിയുടെ 2020-2021 വര്‍ഷത്തെ അവസാനത്തെ ബജറ്റിലാണ് മുന്‍വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തോടൊപ്പം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി ഫണ്ട്…

സ്‌നേഹസ്പര്‍ശം സഹായനിധി കൈമാറി

കപ്പൂര്‍: രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സയില്‍ കഴിയുന്ന കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണി അക്ഷയ കേന്ദ്രം ജീവനക്കാരിയുടെ മകന്‍ പ്രജിന്റെ തുടര്‍ ചികിത്സയ്ക്കായി അക്ഷയ ജില്ലാ ഓഫീസും അക്ഷയ സംരംഭകരും സംയുക്തമായി സ്‌നേഹസ്പര്‍ശം സഹായ നിധിയില്‍ സമാഹരിച്ച 1,30,000 രൂപ കൈമാറി.…

ദുരന്ത നിവാരണ പദ്ധതി; ശില്പശാല സംഘടിപ്പിച്ചു

ആലത്തൂര്‍: ഗ്രാമപഞ്ചായത്തിലെ വാര്‍ഡുതല ദുരന്ത നിവാരണ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കുടുംബശ്രീ, ആശാ, അങ്കണവാടി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ‘നമ്മള്‍ നമുക്കായി’ എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന…

ബെമല്‍ സ്വകാര്യവത്ക്കരണം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി എസ് അച്യുതാനന്ദന്റെ കത്ത്

പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ ബെമല്‍ ഇന്ത്യ ലിമിറ്റഡ് പൂര്‍ണമായും സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം തടയുന്നതിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വി എസ് അച്യുതാനന്ദന്‍ എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന്…

പൂക്കോട്ടുകാവില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ രണ്ട് റോഡുകള്‍ തുറന്നു

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്ത് 2019 -20 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു. 11-ാം വാര്‍ഡ് മുന്നൂര്‍ക്കോട് നായാടി കോളനി റോഡിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചാ യത്ത് അഞ്ചു ലക്ഷം രൂപയും…

കിറ്റ് വിതരണം ചെയ്തു

പാലക്കാട്:മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ പണിമുടക്ക് സമരം നടത്തി ക്കൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സഹായമായി അവശ്യ വസ്തുക്കളടങ്ങിയ കിറ്റ്, സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം…

കെടിഡിസിയിലെ എല്ലാ കരാര്‍ ജീവനക്കാരേയും സ്ഥിരപ്പെടുത്തണം

പാലക്കാട്:കെടിഡിസിയിലെ മുഴുവന്‍ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് കെടിഡിസി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സിഐടിയു ജില്ലാ ട്രഷറര്‍ ടികെ അച്യുതന്‍ ഉദ്ഘാടനം ചെയ്തു.കെടിഡിസിഎ ജില്ലാ പ്രസിഡന്റ് സ്വാമിനാഥ് പി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എസ് ശ്രീകുമാര്‍,ജില്ലാ സെക്രട്ടറി പിപി സനില്‍…

error: Content is protected !!