മണ്ണാര്‍ക്കാട്: ജനജീവിതത്തിനും കാര്‍ഷികമേഖലയ്ക്കും ഭീഷണിയായി മാറിയ കാട്ടു പന്നികളെ നഗരസഭയുടെ നേതൃത്വത്തില്‍ ഷൂട്ടര്‍മാരെ ഉപയോഗിച്ച് വെടിവെച്ചു കൊന്നു. നഗരസഭ പരിധിയിലെ കൊടുവാളിക്കുണ്ട്, പെരിഞ്ചോളം, പെരിമ്പടാരി, പോത്തോഴിക്കാവ്, മുക്കണ്ണം, നമ്പിയംകുന്ന്, കുന്തിപ്പുഴ, ചന്തപ്പടി പ്രദേശങ്ങളിലായി 25ഓളം കാട്ടുപന്നികളെയാണ് കൊന്നത്. മലപ്പുറം ഷൂട്ടേഴ്സ് ക്ലബ് അംഗങ്ങളായ അലി നെല്ലേങ്ങല്‍, വരിക്കത്ത് ചന്ദ്രന്‍, വരിക്കത്ത് ദേവകുമാര്‍, വി.ജെ. തോമസ് എന്നിവരുടെ സേവനവും വേട്ടപ്പട്ടികളേയും ഉപയോഗിച്ചായിരുന്നു ശനിയാഴ്ച പകലും രാത്രിയുമായി കാട്ടുപന്നികളെ കൊന്നത്. ഷൂട്ടര്‍മാരും നായ്ക്കളെ നിയന്ത്രിക്കുന്നവരുമുള്‍പ്പെടെ 40ലധികംപേര്‍ എത്തിയിരുന്നു. നഗരസഭാ വിഭാഗം ആരോഗ്യപ്രവര്‍ത്തകരും പങ്കെടു ത്തു. കര്‍ഷകരായ പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് നഗരസഭ വീണ്ടും ഷൂട്ടര്‍മാരെ വിളിക്കാന്‍ നിര്‍ബന്ധിതരായത്. വന്‍തോതിലുള്ള കൃഷി നാശമാണ് കാട്ടുപന്നിശല്യംമൂലം സംഭവിക്കുന്നത്. രാവിലേയും വൈകുന്നേ രങ്ങളിലും ഗ്രാമീണ റോഡുകളില്‍ സഞ്ചരിക്കുന്നവര്‍ക്കും കാട്ടുപന്നികള്‍ ഭീഷണി യായി മാറിയിരുന്നു. വരും ദിവസങ്ങളിലും ആവശ്യമെങ്കില്‍ ഷൂട്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.