പാലക്കാട്:മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ പണിമുടക്ക് സമരം നടത്തി ക്കൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സഹായമായി അവശ്യ വസ്തുക്കളടങ്ങിയ കിറ്റ്, സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.സുബ്രമണ്യന്‍, പി.ജി.രാംദാസ്, നോണ്‍ ബാങ്കിങ്ങ് ആന്റ് െ്രെപവറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍ റീജിയണല്‍ പ്രസിഡണ്ട് ഷിജിന്‍ എന്നിവരും സംസാരിച്ചു. നോണ്‍ ബാങ്കിങ്ങ് ആന്റ് െ്രെപവറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം രാഹുല്‍ നന്ദി പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ച്, അവരെ വെല്ലുവിളിക്കുന്ന മുത്തൂറ്റ് മാനേജ്‌മെന്റിനെതിരെ സമരം കൂടുതല്‍ ശക്തമാക്കുമെന്നും പണിമുടക്ക്‌സമരം നടത്തുന്ന തൊഴിലാളികള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും സമരസഹായസമിതി അറിയിച്ചു.