പൗരത്വ നിയമം: കെഎസ്യു കാവലിരിക്കല്‍ സമരം നടത്തി
പാലക്കാട്:പൗരത്വ നിയമം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവലിരിക്കല്‍ സമരം സംഘടിപ്പിച്ചു.വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും പ്രതിഷേധ പ്രകടനമായി എത്തിയ പ്രവര് ത്തകര് രക്തസാക്ഷി മണ്ഡപത്തിനു സമീപം ഭരണഘടന സംരക്ഷിക്കണം എന്നാവശ്യവുമായി വൈകീട്ട് ആറ് മണിമുതല്‍ രാവിലെ…
പൗരത്വ നിയമ ഭേദഗതി ബില്‍: ബാലസംഘം പ്രതിഷേധ വലയം തീര്‍ത്തു
മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ബാലസംഘം പ്രതിഷേധവലയം തീര്‍ത്തു.ബാലസംഘം ജില്ലാ കണ്‍വീനര്‍ എംസി.വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സനൂജ അദ്ധ്യക്ഷത വഹിച്ചു.സിപിഎം ഏരിയാ നേതാക്കളായ എം.വിനോദ് കുമാര്‍, കെ.എ. വിശ്വനാഥന് മാസ്റ്റര്‍, നാരായണന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.ഏരിയാ സെക്രട്ടറി…
പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ബിജെപി ഏകദിന ശില്പശാല നടത്തി
പാലക്കാട്:പൗരത്വ ബില്ലിനെ കുറിച്ച് ശരിക്കും പഠിക്കാതെ കോണ്‍ഗ്രസും സിപിഎമ്മും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ ന്യൂനപക്ഷങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതിയെ കുറിച്ചുള്ള ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.പാലക്കാട്…
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കോട്ടോപ്പാടം:എസ്കെഎസ്എസ്എഫ് കുണ്ട്ലക്കാട് യൂണിറ്റ് 2020-2022 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ബിലാല്‍ ചള്ളപ്പുറത്തിനേയും,സെക്രട്ടറിയായി ഫൈസല്‍ പോറ്റൂരിനെയും ട്രഷററായി നാസര്‍ ഒറ്റകത്തിനേയും തെരഞ്ഞെടുത്തു.
സഹവാസ ക്യാമ്പില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനവുമായി സീഡ് പരിസ്ഥിതി യൂണിറ്റ്
ചളവ:സഹവാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനവുമായി സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍. എടത്തനാട്ടുകര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ സഹവാസക്യാമ്പി ലാണ് സീഡ് അംഗങ്ങള്‍ എത്തി കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. അറു പതോളം കുട്ടികള്‍ക്ക് പേപ്പര്‍…
പൗരത്വ ഭേദഗതി നിയമത്തിനെതിരെ താക്കീതായി യൂത്ത് ലീഗ് സിറ്റിസണ്‍ മാര്‍ച്ച്
മണ്ണാര്‍ക്കാട്:രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനും മതാടി സ്ഥാനത്തില്‍ വിഭജിക്കാനുമുള്ള പൗരത്വ ഭേദഗതി നിയമത്തിനെ തിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ടൗണില്‍ നടത്തിയ സിറ്റിസണ്‍ മാര്‍ച്ചില്‍ യുവരോഷമിരമ്പി. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് വിളിച്ചു പറയാന്‍ ആര്‍ക്കും ഈ…
ചെമ്മണ്ണൂര്‍ അപകടം:ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
അട്ടപ്പാടി:വനംവകുപ്പിന്റെ ജീപ്പ് പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞ് പരിക്കേറ്റ ചികിത്സയിലായിരുന്ന ഡ്രൈവര്‍ മുക്കാലി സ്വദേശി ഉബൈദ് (27) മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഉബൈദിനെ മിനിയാന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയി ലേക്ക് മാറ്റിയത്…
മണ്ണാര്‍ക്കാടിന്റെ മനസ്സ് നിറച്ച് മാനത്തെ വിസ്മയം
മണ്ണാര്‍ക്കാട് : പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം കണ്‍കുളിര്‍ക്കെ കണ്ട് മണ്ണാര്‍ക്കാട്ടുകാരും.കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം മണ്ണാര് ക്കാട് താലൂക്കില്‍ രാവിലെ 9.28നാണ് ദൃശ്യമായത്. 9.30 വരെ രണ്ട് മിനുട്ട് നേരം ഗ്രഹണം നീണ്ട് നിന്നു.…
ബാലസംഘം സൂര്യോത്സവം പൊറ്റശ്ശേരിയില്‍ നടന്നു
കാഞ്ഞിരപ്പുഴ:ബാലസംഘം മണ്ണാര്‍ക്കാട് ഏരിയ സൂര്യോത്സവം പൊറ്റശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടന്നു കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് എം.കൃഷ്ണദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സനുജ, അധ്യക്ഷത വഹിച്ചു, ഹരിദാസന് , സുധീര്‍, മേഘ തുടങ്ങിയവര്‍ വിവിധ ക്ലാസ്സുകള്‍…
അവര്‍ രക്തം ദാനം ചെയ്തു; പൗരത്വ ബില്‍ പിന്‍വലിക്കണമെന്ന പ്ലക്കാര്‍ഡും പിടിച്ച്
അലനല്ലൂര്‍ : രാജ്യത്ത് മതപരമായ ചേരിതിരിവുണ്ടാക്കുന്ന പൗരത്വ ഭേദഗതിനിയമം പിന്‍വലിക്കണമെന്ന ആഹ്വാനം നല്കുന്ന പ്ലക്കാര്‍ഡും പിടിച്ച് വിസ്ഡം യൂത്ത് എടത്തനാട്ടുകര മണ്ഡലം സമിതി. സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. പ്ലക്കാര്‍ഡ് പിടിച്ച് കൊണ്ട് രക്തം ദാനം ചെയ്യുന്ന യുവാക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍…