പാലക്കാട്:പൗരത്വ നിയമം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവലിരിക്കല്‍ സമരം സംഘടിപ്പിച്ചു.വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും പ്രതിഷേധ പ്രകടനമായി എത്തിയ പ്രവര്‍ ത്തകര്‍ രക്തസാക്ഷി മണ്ഡപത്തിനു സമീപം ഭരണഘടന സംരക്ഷിക്കണം എന്നാവശ്യവുമായി വൈകീട്ട് ആറ് മണിമുതല്‍ രാവിലെ ആറ് മണി വരെ സംഘടിപ്പിച്ച കാവലിരിക്കല്‍ സമരം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു .കെ.എസ്.യു പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ.എസ് ജയഘോഷ് അദ്ധ്യ ക്ഷനായി.പൗരത്വനിയമത്തിലൂടെ ഇന്ത്യയിലെ ജനങ്ങളെ വര്‍ഗ്ഗീയമായി വേര്‍ത്തിരിക്കലാണ് ബി.ജെ.പിയും, മോദിയും, അമിത്ഷായും ചെയ്യുന്നതെന്നും,രണ്ടാം സ്വാതന്ത്രസമരത്തിനുള്ള പോരാട്ടത്തിലാണ് ഇന്ത്യയിലെ ജനങ്ങളെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.കെ.പി.സി.സി സെക്രട്ടറി സി.ചന്ദ്രന്‍,ജില്ലാ കോണ്‍ഗ്രസ്സ് ഭാരവാഹികളായ പി.വി രാജേഷ്,കെ.ഭവദാസ്,കെ.സി പ്രീത്,പി.എ വാഹിദ് ഗൗജ വിജയകുമാര്‍,സി.വിഷ്ണു,പി.ടി അജ്മല്‍, നഹാസ്, അജാസ്,രഹന,ഡാനിഷ്,ഒ.ഫാറൂഖ്,ഗിരീഷ് ഗുപ്ത,ശ്യാം ദേവദാസ്, സ്മിജ,ഷാഫി കാരക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.